Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
നീ അവളെ കണ്ടില്ലേ....?"
"അഞ്ചു, ഇതൊക്കെ.... ഇതൊന്നും നീ കരുതുന്ന പോലെ അല്ല...."
"എന്ത്.... നീ ഞാൻ ചോദിച്ചതിന് മറുപടി പറ....."
"അഹ് അവൾ അവിടെ വന്നു. അന്ന് അവിടെ വച്ചും കണ്ടിരുന്നു. അതിനെന്താ....?"
"നീ അത് എന്താ എന്നോട് പറയാതിരുന്നേ....?"
"എടി... അത് അങ്ങനെ പറയേണ്ട ഒരു കാര്യമായി എനിക്ക് തോന്നിയില്ല...."
"ഓഹോ, എന്നാ എനിക്കും അതുപോലെ ഉള്ള കാര്യങ്ങൾ നിന്നോട് പറയാൻ തോന്നുന്നും ഇല്ല. ഇപ്പൊ തീർന്നില്ലേ....?"
"എന്നാ നീ എന്ത് വേണേലും കാണിക്ക്...."
അതും പറഞ്ഞ് അവൻ ദേഷ്യത്തിൽ ലൈറ്റ് ഓഫീസിൽ ചെയ്ത് ബെഡിൽ കേറി കിടന്നു. അഞ്‌ജലിയും ദേഷ്യത്തോടെ വാതിൽ അടച്ച് പുറത്തേക്ക് നടന്നു. ഹാളിൽ സോഫയിൽ പോയി കിടന്ന് ഉറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അവൾക്ക് ഒരുപാട് വിഷമം തോന്നി. താൻ അവനോട് ഓവർ റിയാക്റ്റ് ചെയ്തു എന്ന് അവൾക്ക് തോന്നി. കുറച്ചു നേരം എഴുനേറ്റ് ഓരോന്ന് ചിന്തിച്ച് സോഫയിൽ ഇരുന്നു.അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി കഴിഞ്ഞപ്പോ അവൾക്ക് ശരീരത്തിന് ഒരു സുഖം തോന്നിയില്ല. അതുപോലെ മനസ്സിനും. ഇന്നലെ പുറത്ത് കിടന്നത് കൊണ്ട് ഉറക്കവും ശെരിയായില്ല.അവൾ ഓഫീസിൽ വിളിച്ച് ഇന്ന് ലീവ് പറഞ്ഞു.
പ്രണവ് പതിവ് പോലെ രാവിലെ എഴുനേറ്റ് ഓഫീസിൽ പോവാൻ റെഡിയായി. ഇന്നലത്തെ പരിഭവം പോലെ അവൻ അഞ്ജലിയെ മൈൻഡ് ചെയ്തേ നടന്നു. സ്വന്തമായി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ച് അവൻ ഓഫീസിലേക്ക് പോയി. അത് അവളുടെ മനസ്സിൽ വല്ലാത്ത ഒരു മനോവിഷമം ഉണ്ടാക്കി.
പ്രണവ് പോയി കഴിഞ്ഞ് അവൾ കുറച്ച് നേരം കിടന്നുറങ്ങി.ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ട് അവൾ എഴുനേറ്റ് ഫോൺ എടുത്ത് നോക്കിയപ്പോ അലക്സ് ആണ്. അവൾക്ക് കോൾ എടുക്കാൻ തോന്നിയില്ല.ഫോൺ എടുത്ത് വച്ച് അവൾ കിടന്നു.
നിശബ്ദത നിറഞ്ഞു നിക്കുന്ന ആ കോടതി മുറിയിൽ അവൾ ഒരു കൂട്ടിൽ നിക്കുന്നു. തനിക്ക് മുന്നിലായി പ്രണവും നിക്കുന്നു.കറുത്ത ഗൗൺ ഇട്ട് നടുവിൽ ഇരിക്കുന്ന ജഡ്ജി.
"അപ്പൊ മിസ്റ്റർ പ്രണവ്, തങ്ങൾക്ക് അഞ്ജലിയുടെ കൂടെ ഇനി ജീവിക്കാൻ താല്പര്യം ഇല്ല....?"
"ഇല്ല, ഐ വാണ്ട് ഡിവോഴ്സ്....!"
💬 Comments
View all comments