Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
പ്രണവ് ഹാളിൽ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. മുന്നിലെ ടീപോയിൽ congrats എന്ന് എഴുതിയ ഒരു കേക്കും. അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി. അവളെ കണ്ടതും അവൻ സോഫയിൽ നിന്ന് എഴുനേറ്റു.
"അഞ്ചു... ഇത് എവിടെയായിരുന്നു....?"
"എടാ...അത് ഇന്ന് എനിക്ക് പ്രൊമോഷൻ ആയി. അപ്പൊ അതിന്റെ ഒരു ട്രീറ്റ്...."
"എന്ന് വച്ച്, നീ എന്താ ഫോൺ എടുക്കാഞ്ഞേ, ഞാൻ എത്ര വിളിച്ചു....?"
"എടാ അത് സൈലന്റിൽ ആയിരുന്നു. ഞാൻ കണ്ടില്ല സോറി...."
"ഇത്ര നേരം ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചൂന്ന് അറിയോ നിനക്ക്....?"
"സോറി ടാ. ഞാൻ അത്...."
"പ്രൊമോഷൻ ആയത് ഞാൻ കണ്ടു. നിന്നെ സർപ്രൈസ് ചെയ്യാൻ കേക്ക് വാങ്ങി വന്ന, എനിക്കാണ് സർപ്രൈസ് ആയത്...."
"എടാ സോറി, ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. എന്നിട്ട് നമുക്ക് കേക്ക് മുറിക്കാം.മോൾ എവിടെ....?"
"മുറിയിൽ ഉണ്ട്...."
അവൾ റൂമിലേക്ക് നടന്നു. പ്രണവ് ഒരു നെടുവീർപ് ഇട്ട് സോഫയിലേക്ക് ഇരുന്നു.ആ സമയം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. നോക്കിയപ്പോ ജാസ്മിൻ ആണ്.അഞ്ജലി മോളെ ഒന്ന് ഉമ്മ വച്ച് ബാത്റൂമിലേക്ക് കേറി.
"ശേ ഇനിയും ഇത് അവനോട് പറയാതെ ഇരുന്നാൽ ശെരിയാവില്ല. അവനെ താൻ ശെരിക്കും ചതിക്കുകയാണ്. പ്രൊമോഷന്റെ കാര്യം അറിഞ്ഞ് കേക്ക് വാങ്ങി തന്നെ സർപ്രൈസ് ചെയ്യാൻ ഇരുന്നതാ പാവം.എന്നിട്ട് താൻ...."
അവൾ വേഗം കുളിച്ച് ഇറങ്ങി. ഡ്രസ്സ് മാറി മോളെയും കൂട്ടി അവർ കേക്ക് മുറിച്ചു.പ്രണവിന്റെ മുഖം അപ്പോഴും തെളിഞ്ഞാട്ടുണ്ടായില്ല. അവൻ അവളോട് ഒന്നും സംസാരിച്ചില്ല. രാത്രി ഫുഡ് കഴിച്ച് കഴിഞ്ഞ് എല്ലാം എടുത്ത്
💬 Comments
View all comments