Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
വച്ച് അവൾ റൂമിലേക്ക് വന്നു. പ്രണവ് ബെഡിൽ എന്തോ ഓർത്ത് കിടക്കുകയായിരുന്നു.
"എന്തടാ ഓർത്ത് കിടക്കുന്നെ....?"കണ്ണാടിയിൽ നോക്കി മുടി വിടർത്തികൊണ്ട് അവൾ ചോദിച്ചു.
"ഏയ് ഒന്നുല്ല...."
"എന്താടാ, നിന്റെ മനസ്സിൽ എന്തേലും ഉണ്ടേൽ പറ...."
"ഞാൻ നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ജാസ്മിനെ വിളിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് അവൾ തിരിച്ച് വിളിച്ചപ്പോ പറഞ്ഞത് നിന്റെ ടീം മെമ്പേഴ്സ് ഒന്നും നിന്റെ ട്രീറ്റിന് പോയിട്ടില്ല എന്ന് ആണല്ലോ. അപ്പൊ നീ ആർക്കാ ട്രീറ്റ് കൊടുത്തേ....?"
"അത്.... അവൾ ഇപ്പൊ വേറെ ടീമിൽ അല്ലെ, അതുകൊണ്ട് അവൾക്ക് അറിയാത്തതാ...."
"ഓഹ് അത് ശെരി. അപ്പൊ ആരൊക്കെ ഉണ്ടായിരുന്നു ട്രീറ്റ് ചെയ്തപ്പോ....?"
"പ്രണവ് നിനക്ക് എന്തേലും പറയാൻ ഉണ്ടേൽ നേരെ പറ...."
"നേരെ അല്ലെ ചോദിച്ചേ ആർക്കാണ് നീ ട്രീറ്റ് കൊടുത്തെന്ന്....?"
"എന്റെ കാമുകന്, എന്തെ മതിയോ.....?"
"അഞ്ചു.......!"അവന്റെ ശബ്ദം ഉയർന്നു.
"എന്നാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ആ പൂജ ആയിട്ട് നിനക്ക് എന്താ ബന്ധം....?"
"എന്ത്.... അത് അന്ന് നീ ചോദിച്ചപ്പോ ഞാൻ പറഞ്ഞതല്ലേ, പിന്നെന്താ....?"
"അപ്പോൾ അവൾ എന്തിനാ ഞാൻ പോയ അന്ന് ഇവിടെ വന്നേ....?"
പെട്ടന്ന് അവൾ അത് ചോദിച്ചപ്പോ അവൻ ഒന്ന് നിന്നുപോയി.
"പറ എന്തിനാ....? അതുപോലെ അന്ന് അലക്സിന്റെ വീട്ടിൽ വച്ച് അവൻ നിനക്ക് ഡ്രഗ്സ് തന്ന് മയക്കി കിടത്തി എന്ന് പറയുന്ന ദിവസം നീ അവളെ കണ്ടില്ലേ....?"
"അഞ്ചു, ഇതൊക്കെ.... ഇതൊന്നും നീ കരുതുന്ന പോലെ അല്ല...."
"എന്ത്.... നീ ഞാൻ ചോദിച്ചതിന് മറുപടി പറ....."
"അഹ് അവൾ അവിടെ വന്നു.
💬 Comments
View all comments