0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

ആ കോടതി മുറിയിൽ അവൾ ഒരു കൂട്ടിൽ നിക്കുന്നു. തനിക്ക് മുന്നിലായി പ്രണവും നിക്കുന്നു.കറുത്ത ഗൗൺ ഇട്ട് നടുവിൽ ഇരിക്കുന്ന ജഡ്ജി.

"അപ്പൊ മിസ്റ്റർ പ്രണവ്, തങ്ങൾക്ക് അഞ്ജലിയുടെ കൂടെ ഇനി ജീവിക്കാൻ താല്പര്യം ഇല്ല....?"

"ഇല്ല, ഐ വാണ്ട്‌ ഡിവോഴ്സ്....!"

"നോ നോ...."വിങ്ങി പൊട്ടുന്ന അവളുടെ വാക്കുകൾ ആരും കേൾക്കുന്നില്ല.

"ഓക്കേ നിങ്ങൾക്ക് ഈ കോടതി ഡിവോഴ്സ് വിധിക്കുന്നു...."

കൈയിൽ ചുറ്റിക വച്ച് അടിച്ച് ജഡ്ജി അത് വിധിച്ചു. ശേഷം എല്ലാവരും ആ കോടതി മുറി വിട്ട് പുറത്തേക്ക് പോകുന്നു. അവൾ മാത്രം അവിടെ ഒറ്റക്ക് നിക്കുന്നു.

"നോ..........!"

അലറി വിളിച്ചുകൊണ്ടു അവൾ ബെഡിൽ നിന്ന് എഴുനേറ്റിരുന്നു. അവൾ നല്ലപോലെ അണച്ചു. ഒപ്പം വിയർക്കുന്നുയുണ്ടായിരുന്നു. കണ്ടത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവ് അവൾക്ക് അല്പം ആശ്വാസമേകി.അവൾ എഴുനേറ്റ് അടുക്കളയിൽ ചെന്ന് നല്ലപോലെ വെള്ളം എടുത്ത് കുടിച്ചു പരവേഷം അടക്കി. അവൾ ഹാളിൽ സോഫയിൽ വന്നിരുന്നു.

"ഈശ്വര....എന്താ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം.എന്താ വിശ്വസിക്കാ, ആരെയാ വിശ്വസിക്കാ എന്നൊന്നും മനസിലാവണില്ല.അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇന്നലെ പ്രണവിനോട് ചൂടായേ.ഇവിടെ ഞാൻ അല്ലെ കേട്ട പാതി കേൾക്കാത്ത പാതി ഓരോന്ന് ചിന്തിച്ച് ചെയ്ത് കൂട്ടിയെ.ദൈവമേ... എന്നോട് ഷെമിക്കണേ. അറിയാതെ മനസ്സ് കൈ വിട്ട് പോകുന്നതാ. വെറും കാമത്തിന്റെ പുറത്ത് സ്നേഹ ബന്ധങ്ങൾ മറന്ന് താൻ ഈശ്വരാ...."അവൾ സോഫയിൽ ഇരുന്ന് മുഖം പൊത്തി പൊട്ടികരഞ്ഞു.

വൈകിട്ട് ഓഫീസ് കഴിഞ്ഞ് പ്രണവ് വന്നപ്പോൾ അഞ്ജലി സോഫയിൽ മോളെയും മടിയിൽ വച്ച് ഇരിക്കുകയായിരുന്നു. അവൻ നേരെ മുറിയലേക്ക് നടന്നു. അത് കണ്ട് മോളെ സോഫയിൽ

💬 Comments

View all comments