Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
ഇരുത്തി ടിവി വച്ച് കൊടുത്ത് അവൾ അകത്തേക്ക് ചെന്നു. പ്രണവ് മുറിയിൽ ഡ്രസ്സ് മാറുകയായിരുന്നു.
"പ്രണവ്...."അവൾ വിളിച്ചു.
"ഹ്മ്മ്...."
"എന്നോട് ദേഷ്യമാണോ....?"
അതിന് അവൻ മറുപടി ഒന്നും പറയാതെ തിരിഞ്ഞ് നിന്നു. അഞ്ജലി പെട്ടന്ന് അവന്റെ അവന്റെ അടുത്തേക്ക് വന്ന് അവനെ പിന്നിലൂടെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.
"പ്രണവ്...... സോറി....പ്ലീസ് ഐയാം സോറി......"
പെട്ടന്നുള്ള അവളുടെ ആ പ്രവർത്തിയിൽ അവൻ വാജാലനായി നിന്നു പോയി. അവന്റെ പുറത്ത് മുഖം ചേർത്ത് കെട്ടിപിടിച്ച് നിന്ന് അവൾ പൊട്ടി കരഞ്ഞു. പ്രണവ് തിരിഞ്ഞ് നിന്ന് അവളെ കെട്ടിപിടിച്ചു.
"ഹേയ് അഞ്ചു, കരയാതേടി.... ഐയാം ഓക്കേ...."
"എടാ.... പ്ലീസ്.... സോറി, എനിക്ക് നീ മാത്രം ഉള്ളു. നിന്നെ എനിക്ക് നഷ്ടപ്പെടാൻ പറ്റില്ല. പ്ലീസ് എന്നെ വിട്ട് പോവല്ലേ, സോറി..... പ്ലീസ്....."അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
"എടി കരയാതെ, ഞാൻ നിന്നെ വിട്ട് എവിടെ പോവാൻ എനിക്കും നീ മാത്രം അല്ലെ ഉള്ളു. ഇന്നലെ നീ അങ്ങനെ പറഞ്ഞപ്പോ ഞാനും കുറച്ച് ഹാർഷ് ആയി സോറി...."
അവൾ കുറച്ച് നേരം കൂടി അവനെ കെട്ടിപിടിച്ച് കരഞ്ഞ് നിന്നു. പ്രണവ് അവളുടെ മുഖം പിടിച്ച് കണ്ണീർ തുടച്ച് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
"അഞ്ചു, എനിക്ക് നീയും നിനക്ക് ഞാനും. അത് എന്നും അങ്ങനെ ആയിരിക്കും. ഇടക്ക് ചില കല്ല് കടികൾ ഉണ്ടാവും. അത് വിട്ടേക്ക്. നമ്മുക്ക് നമ്മൾ മാത്രം മതി.അതിന്റെ ഇടയിൽ വേറെ ആരും വേണ്ട...."
"ഹ്മ്മ്.... വേറെ ആരും വേണ്ട....."
"എന്നാ എന്റെ അഞ്ചു മോള് ഇതൊക്കെ മനസ്സിൽ നിന്ന് കളഞ്ഞ്
💬 Comments
View all comments