Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
സംസാരിക്കണം...."
ഇതായിരുന്നു ആ മെസ്സേജ്. അത് വായിച്ച് പ്രണവിന്റെ നെഞ്ച് ചെറുതായി ഇടിക്കാൻ തുടങ്ങി.ആ സമയം ബാത്റൂം ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അവൻ ഫോൺ വേഗം തിരിച്ചു വച്ചു. അഞ്ജലി കുളി കഴിഞ്ഞ് ടവൽ ചുറ്റി ഇറങ്ങി വന്നു.
"ആഹാ റെഡിയായോ, നേരെത്തെ പോണോ....?"
"അഹ് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്...."
"അപ്പോ ഞാൻ ഊബർ വിളിച്ച് പോവേണ്ടി വരും. ഹ്മ്മ് ശെരി...."
"ഞാൻ ഇറങ്ങാ ബൈ...."
അവൻ ബാഗ് എടുത്ത് വേഗം ഇറങ്ങി. അഞ്ജലി കണ്ണാടിയിൽ നോക്കി മുടി അഴിച്ച് വിടർത്തി നിന്നു. കാറിൽ ഓഫീസിലേക്ക് പോകും വഴി പ്രണവിന്റെ മനസ്സിൽ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.
"എന്തിനാണ് അവൻ അവൾക്ക് മെസ്സേജ് അയച്ചത്, എന്നോട് പറയാതെ അവർ രഹസ്യമായി കാണാറും ചാറ്റ് ചെയ്യാറുമുണ്ടോ....? ഏയ് അവൾ അങ്ങനെ ചെയ്യില്ല. എന്നാലും എന്തിനാണ് അവൻ കാണണം എന്ന് പറഞ്ഞത്. എന്തായാലും അറിയണം...."
അവൻ കാർ വേഗത്തിൽ ഓടിച്ചു. ഓഫീസിൽ എത്തി തന്റെ യു എസ് ക്ലയന്റുമായുള്ള ഒഫീഷ്യൽ ഡിസ്ക്രിപ്ഷൻ കഴിഞ്ഞ് ബാക്കി പ്രസന്റേഷൻ ജൂനിയർസിനെ ഏല്പിച്ച് അവൻ ഓഫീസിൽ നിന്ന് ഇറങ്ങി.
അഞ്ജലി ഊബർ വിളിച്ച് ഓഫീസിലേക്ക് എത്തി. ഒരു വൈറ്റ് കളർ ലെഗ്ഗിങ്സും വൈറ്റ് കളർ ഡിസൈനർ ചുരിതാർ ടോപ്പുമാണ് അവളുടെ വേഷം. തന്റെ ഓഫീസ് ബിൽഡിംഗിന് മുന്നിൽ ഇറങ്ങി അവൾ ഉള്ളിലേക്ക് നടന്നു.എൻട്രൻസിലേക്ക് കയറവേ നോക്കിയപ്പോ തന്റെ മുന്നിൽ അലക്സ്. അവൾ അവനെ കണ്ട് മുഖം വെട്ടിച്ച് നീങ്ങി നടന്നു. അലക്സ് അവളുടെ മുന്നിൽ വന്ന് അവളെ തടഞ്ഞു.
"അഞ്ജലി, വാട്ട് ഈസ്
💬 Comments
View all comments