Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
വച്ചു. എന്നിട്ട് അമർത്താൻ തുടങ്ങി. അഞ്ജലി ആ സമയം ദേഷ്യം വന്നു. അവന്റെ അടുത്തേക്ക് ഒന്ന് ചാരി ഇരുന്നു.
"പ്ലീസ് ലീവ് മി എലോൺ......!"
കുറച്ചു കടുപ്പത്തിൽ അവൾ പറഞ്ഞു.അലക്സ് അത് പ്രതീക്ഷിചിരുന്നില്ല.അവൻ അത് കാര്യമാക്കാതെ വീണ്ടും അവളുടെ തുടയിൽ തഴുകി. അഞ്ജലി പെട്ടന്ന് അവന്റെ കൈ എടുത്ത് മാറ്റി എഴുനേറ്റ് പ്രണവിനോട് ഇപ്പുറത്ത് ഇരിക്കാൻ പറഞ്ഞു. പ്രണവ് എഴുന്നേറ്റപ്പോൾ അലക്സ് അവിടെനിന്നു എഴുനേറ്റ് പോയി. അഞ്ജലി ഒരു ദീർഘനിശ്വാസം എടുത്ത് സീറ്റിൽ ഇരുന്നു.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ അവൾ ചുറ്റും കണ്ണോടിച്ചു. അവനെ കണ്ടില്ല. പാർക്കിങ്ങിങ്കിൽ എത്തിയപ്പോ അവിടെ ആളുകൾക്ക് ഇടയിൽ അവൾ അവനെ കണ്ടു. എന്നാൽ അവൾ കാണാത്ത പോലെ പ്രണവിന്റെ കൂടെ നടന്നു.കാർ എടുത്ത് അവർ വീട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് രാവിലെ ഓഫീസിൽ പോകേണ്ടത്കൊണ്ട് അവൾ നേരെത്തെ എഴുനേറ്റു. പതിവ് യോഗയും അടുക്കളയിലെ പണികളും എല്ലാം കഴിഞ്ഞ് അവൾ കുളിക്കാൻ കേറി. ഒരു മീറ്റിംഗ് ഉള്ളത് കൊണ്ട് പ്രണവ് നേരെത്തെ കുളിച്ച് റെഡിയാവുകയായിരുന്നു. ടേബിളിൽ ഇരുന്ന തന്റെ ഫോൺ എടുക്കാൻ തുടങ്ങിയപ്പോ അതിന് അടുത്ത് ഇരുന്ന അഞ്ജലിയുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു.സ്ക്രീൻ തെളിഞ്ഞപ്പോ അവന്റെ കണ്ണ് അവളുടെ ഫോണിൽ പതിച്ചു. ലോക്ക് സ്ക്രീൻ നോട്ടിഫിക്കേഷനിൽ തെളിഞ്ഞ പേര് കണ്ട് അവൻ ഞെട്ടി.
"അലക്സ്....! ഇവൻ എന്താ ഇവൾക്ക് മെസ്സേജ് അയക്കുന്നെ....?"
അവൻ അവളുടെ ഫോൺ എടുത്ത് പാസ്സ്വേർഡ് അറിയുന്നത് കൊണ്ട് അൺലോക്ക് ചെയ്ത് മെസ്സേജ്സ് ഓൺ ആക്കി. അതിൽ അലക്സിന്റെ മെസ്സേജ് എടുത്തു.
"ഇന്ന് ഓഫീസ് ബിൽഡിംഗ്ന്റെ എൻട്രൻസിൽ കാണണം. എനിക്ക്
💬 Comments
View all comments