Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
റിപ്പോർട്ട്. അഞ്ജലി പ്രെഗ്നസി കൺഫേം ചെയ്ത് കഴിഞ്ഞ് എടുത്ത് ടെസ്റ്റിന്റെ റിസൾട്ട് ആയിരുന്നു അത്. പ്രണവിന്റെ ഹെയർ dna വച്ച് ടെസ്റ്റ് ചെയ്തത്.അതിൽ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ പ്രണവ് ആണെന്നാണ് കാണിച്ചിരിക്കുന്നത്. അത് കണ്ട് അവന്റെ കണ്ണ് നിറഞ്ഞു.ആ സമയം പുറത്ത് ആരോ കാളിങ് ബെൽ അടിച്ചു. പ്രണവ് അഞ്ജലി ആയിരിക്കുമെന്ന് കരുതി വേഗം എഴുനേറ്റ് ചെന്ന് ഡോർ തുറന്നു. അത് ജോയും നമിതയും ആയിരുന്നു.അവർ അകത്തേക്ക് കയറി.
"എടാ നീ പറയുന്നത് സമാധാനത്തോടെ കേൾക്കണം. നീ കേട്ടതിൽ മുഴുവനും സത്യമല്ല. എല്ലാം ഇവൾ പറയും...."
"പ്രണവ് ഇതിന് എല്ലാത്തിനും കാരണം ഞാൻ ആണ്. അഞ്ജലി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.എല്ലാം ഒരു ട്രാപ്പ് ആണ്...."
"നീ ശെരിക്കും പറ...."
"എംബിയെ ലാസ്റ്റ് ഡേ സെലിബ്രേഷൻ പാർട്ടിയിൽ വച്ച് അഞ്ജലിക്ക് അലക്സിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാ. ജസ്റ്റ് ഒരു നൈറ്റ് ഹാങ്ങ് ഔട്ട്. അല്ലാതെ അവർ പ്രണയത്തിൽ ഒന്നും ആയിരുന്നില്ല.അവളുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ നീ തന്നെയാണ്. അത് കഴിഞ്ഞ്...."
നമിത നടന്നതൊക്കെ അവനോട് വിശദമായി പറഞ്ഞു.അവള് കൂട്ട് നിന്ന കാര്യങ്ങളും അലക്സിന്റെ ചതിയും എല്ലാം. എല്ലാം കേട്ട് കഴിഞ്ഞപ്പോ പ്രണവ് ആകെ തകർന്ന അവസ്ഥായിലായി. അവന്റെ ഹൃദയത്തിൽ ഒരു കല്ല് കേറ്റി വച്ച പോലെയായി.
"പ്രണവ് ഐയാം സോറി, ഒരിക്കലും ഇത് ഇങ്ങനെ ആവുമെന്ന് ഞാൻ കരുതിയതല്ല. പക്ഷെ അഞ്ചു, അവള് പാവാ. ഞാനാ അവളെ ഈ ഒരു അവസ്ഥയിൽ എത്തിച്ചേ. അതുപോലെ അവൾക്ക് നിന്നെ ജീവനാണ് പ്രണവ്. നിന്നെ മാത്രമേ അവൾ മനസ്സ് കൊണ്ട് പ്രണയിച്ചിട്ടുള്ളു...."
"പ്രണവ് അഞ്ചു എവിടെക്കാ പോയതെന്ന് നിനക്ക് അറിയോ....?"ജോ ചോദിച്ചു.
"ഇല്ല, എല്ലാം കൂടി ആയപ്പോ എന്റെ നിയന്ത്രണം വിട്ടുപോയി. അവളെ ഞാൻ പുറത്താക്കി വാതിലടച്ചു....."
"ശേ.... ഇനിയിപ്പോ എന്താ ചെയ്യാ, നീ വിളിച്ച് നോകിയെ അവളെ...."
"ഫോൺ ഓഫാ...."
"കുറച്ചു മുൻപ് അവൾ എനിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് എന്റെ തന്നെയാണെന്ന് ഉള്ള റിപ്പോർട്ട്.അവൾ എന്ത് മാത്രം വിഷമിച്ച് കാണുമെടാ....
💬 Comments
View all comments