Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
ഇട്ടു.പ്രണവ് അകത്ത് കൈയിൽ ഒരു ബാഗുമായി തിരിച്ച് വന്നു.
"ദാ പിടിക്ക്, എന്നിട്ട് ഇറങ്ങ്. നിന്റെ മറ്റവന്റെ കൂടെ എവിടെയാന്ന് വച്ചാ പോക്കോ....!!!
അവൻ ബാഗ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.അത് കേട്ട് അഞ്ജലി ആകെ തകർന്ന് പോയി. അവൾ കരഞ്ഞു കൊണ്ട് അവന്റെ കാലിൽ വീണു.
"പ്രണവ് പ്ലീസ്.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...."
"ഹും ഇനിയും നീ പറയുന്നത് കേട്ട് ഒരു കോമാളി ആവാൻ എനിക്ക് താല്പര്യം ഇല്ല.ഈ ലൈഫ് സ്റ്റൈൽ നമുക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞത് നിനക്കും കൂടി വേണ്ടിയാണ്. നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രം. അല്ലാതെ എനിക്ക് സാധനം പൊങ്ങാഞ്ഞിട്ട് അല്ല....."
"പ്രണവ് എനിക്ക് അറിയാം, പ്ലീസ് എന്നെ വിശ്വസിക്ക്, നമ്മുടെ മോളെ ഓർത്തെങ്കിലും..."
"എന്റെ മോൾക്ക് നിന്നെപ്പോലെ ഒരു അമ്മ വേണ്ട. അവൾ വന്ന് അവളുടെ അമ്മയുടെ വീരകഥകൾ കേൾപ്പിക്കണ്ടെങ്കിൽ ഇപ്പൊ തന്നെ ഇറങ്ങിക്കോ...."
"പ്രണവ് പ്ലീസ്....."
അവൾ അവന്റെ കാലിൽ കെട്ടിപിടിച്ച് ഇരുന്ന് കരഞ്ഞു.പ്രണവ് അവളുടെ മുടിയിൽ പിടിച്ച് എഴുനേൽപ്പിച്ച് ബാഗും എടുത്ത് പുറത്തേക്ക് നടന്നു. വാതിൽ തുറന്ന് ബാഗ് പുറത്തേക്ക് എറിഞ്ഞ് അവളെയും പുറത്തേക്ക് പിടിച്ച് തള്ളി.
"ഇനി നിന്നെ എന്റെയും എന്റെ മോളുടെയും ജീവിതത്തിൽ കണ്ടുപോകരുത്..."
അതും പറഞ്ഞ് അവൻ അവൾക്ക് മുമ്പിൽ വാതിൽ വലിച്ചാടച്ചു. അഞ്ജലി ആകെ തകർന്ന് നിന്നുപോയി. തന്റെ ജീവിതം, കുടുംബം എല്ലാം അവസാനിച്ചു.എല്ലാം സ്വയം നശിപ്പിച്ചു.കരയാൻ പോലും ആവാതെ അവളുടെ കവിളുകൾ വിറച്ചു.മനസ്സ് തകർന്ന് പുറത്തേക്ക് നടന്നു.ബാഗ് എടുത്ത് അവൾ പുറത്തേക്കിറങ്ങി. ആ സമയം പെട്ടന്ന് മഴയും പെയ്തു.
💬 Comments
View all comments