0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

മഴ നനഞ്ഞ് അവൾ റോഡിലേക്ക് ഇറങ്ങി നടന്നു. നടന്ന് നീങ്ങിയപ്പോ അവൾക്ക് മുന്നിൽ ഒരു കാർ വന്ന് നിന്നു. കാറിൽ നിന്ന് ഡോർ തുറന്ന് അലക്സ്‌ ഇറങ്ങി വന്നു. അവനെ കണ്ട് അവൾ ഒന്ന് നിന്നു.

"അഞ്ചു നീ വണ്ടിയിൽ കേറ്...."

അവൻ അവളെ ഡോർ തുറന്ന് കാറിൽ കേറ്റി ഇരുത്തി. അഞ്ജലി ഒന്നും പറയാതെ കാറിൽ കയറി ഇരുന്നു. ഉള്ളിലെ ദേഷ്യം പുറത്ത് കാണിക്കാതെ അവൾ ഇരുന്നു.അലക്സ്‌ കാറിൽ കേറി വണ്ടി നേരെ അവന്റെ വീട്ടിലേക്കെടുത്തു. അവന്റെ വീട് എത്തിയപ്പോ അവൻ ഇറങ്ങി അവളെയും കൊണ്ട് അകത്തേക്ക് നടന്നു. അകത്ത് കയറി വാതിൽ അടച്ച് അവൻ അവൾക്ക് ടവൽ എടുത്ത് കൊടുത്തു.

"അഞ്ചു ആർ യു ഓക്കേ....?"

അവന്റെയാ ചോദ്യം കേട്ട് അവൾ അവനെ തീഷ്ണമായി നോക്കി. അവളുടെ കണ്ണുകൾ ചുമന്നിരുന്നു. ആ കണ്ണുകളിൽ കത്തുന്ന ദേഷ്യം അവൻ കണ്ടു.

"നീ.... നീ എന്നെ ചതിക്കുകയായിരുന്നു അല്ലേടാ....!!!?"

"എഹ്.... എന്താ...."

അതിനുള്ള മറുപടിയായി അവൾ അവന്റെ കാരണത്ത് ഒന്ന് പൊട്ടിച്ചു.എന്നിട്ട് അവന്റെ കോളറിൽ കേറി പിടിച്ചു.

"എന്റെ ജീവിതം ഇങ്ങനെ തകർക്കാൻ എന്ത് തെറ്റാടാ ഞാൻ നിന്നോട് ചെയ്തേ എഹ്... പറയടാ...."

"ഹ ഹ...ഹ ഹ...ഹ..."അലക്സ്‌ പൊട്ടിച്ചിരിച്ചു.

"പ്പാ നിർത്തട നിന്റെ ചിരി, പറയടാ എന്തിന് നീ എന്നോടും പ്രണവിനോടും ഇത് ചെയ്തേ, എന്തിനാ നിങ്ങളുടെ കുടുംബം തകർത്തേ,അത് നിന്റെ നാവിൽ നിന്ന് തന്നെ അറിയാനാ ഞാൻ ഇവിടെ വന്നേ പറയടാ, പറയടാ പട്ടി...."

"ഹും അപ്പൊ നീ പുണ്യാളത്തി, തെറ്റ് ചെയ്തത് ഞാൻ മാത്രം

💬 Comments

View all comments