0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 1.4K

“ഹരി...ഇന്ന് അല്‍പ്പം നേരത്തെ ആണല്ലോ....ക്ലാസ് ഇങ്ങനെ സ്കിപ്പ് ചെയ്തു എന്നും ഈ ലൈബ്രറിയില്‍ വരുന്നത് എന്തിനാന്നൊക്കെ എനിക്കറിയാം” ചുണ്ടുകള്‍ ചെറുതായി കടിച്ചു മുഖത്തു നവ വധുവിന്‍റെ നാണം വരുത്തിക്കൊണ്ട് മൃദുല പറഞ്ഞപ്പോള്‍ സത്യത്തില്‍ ഹരിക്ക് ചിരിയാണ് വന്നത്...ദൈവമേ ഈ ലോകത്തുള്ള പെണ്ണിന എല്ലാം ഈ ഒരു വിചാരമേ ഉള്ളോ...അല്ല അങ്ങനെ അല്ല..ഇവളുമാരെ പോലെ ചില എണ്ണങ്ങള്‍ ഉണ്ടാകുമല്ലോ എല്ലാത്തിനെ പറയിപ്പിക്കാന്‍ ഹരി മനസില്‍ ചിന്തിച്ചു,.. പക്ഷെ സത്യത്തില്‍ ചിരി വന്നു അങ്ങത്തിയ ഹരി മൃധുലയെ ഒന്ന് കളിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു...അങ്ങന്നെ ഒരു പതിവില്ലാത്തത് ആണ് അവനു പക്ഷെ ആ സമയം ഒരുപക്ഷെ മരിയയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവന്‍ കണ്ടെത്തിയ വഴി ആകാം അത്... “എന്താ മൃദുല മിസ്സ്‌ പറ” ഹരിയുടെ ശബ്ഥത്തിലെ വശ്യതെ അവനു തന്നെ അത്ഭുതം ഉണ്ടാക്കി..അവന്‍ മനസില്‍ പൊട്ടി ചിരിച്ചു.. ഹരിയുടെ ആ ചോദ്യം മൃദുലയുടെ മനസില്‍ കുളിരണിയിച്ചു...അവളുടെ മുഖം ചുവന്നു തുടുത്തു...വല്ലാത്തൊരു വശ്യ ഭംഗി അവളില്‍ നിറഞ്ഞു നിന്നു...അവള്‍ ഹരിയുടെ അടുത്തേക്ക് അല്‍പ്പം ചേര്‍ന്ന് നിന്നു..ചുറ്റും ഒന്ന് നോക്കി..

“എന്നെ കാണാന്‍ അല്ലെ” “ഈശ്വരാ...സത്യം ഇതെങ്ങനെ മനസിലായി” “സ്നേഹം അങ്ങനെ ആണ് ഹരി അത് പറയാതെ തന്നെ മനസിലാകും” “ആണോ”’ “ഉം” ‘”ആഹാ..എന്നിട്ക് കേള്‍ക്കട്ടെ” “എന്നിട്ടെന്താ ഹരി പറയു...ഹരി പറയുന്നത് കേള്‍ക്കാന്‍ ആണ് എനിക്കിഷട്ടം...” “ശെരിക്കും” “അതെന്നെ” മൃദുല ചുണ്ട് പതിയെ കടിച്ചു അവന്‍റെ നേരെ കണ്ണടച്ചു കാണിച്ചു..ഹരി മുഖത്തു കഷ്ട്ടപ്പെട്ടു വല്ലാത്ത ഒരു റൊമാന്റിക്ക് ഭാവം വരുത്തി..അതുകൂടി കണ്ടതോടെ പിന്നെ പറയണോ മൃദുലയുടെ മനസില്‍ ശരീരത്തില്‍ എല്ലാം കാമം കുത്തി നിറഞ്ഞു...

💬 Comments

View all comments