0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 800

പോലും അവന്‍റെ മറുപടിക്കായി കാത്തിരുന്നു... സമയം ഒചിനെക്കാള്‍ പതിയെ ഇഴയുന്ന പോലെ തോന്നി അവിടമാകെ...അഞ്ജലി പ്രതീക്ഷയോടെ ഹരിയെ നോക്കി....നനുത്ത കാറ്റ് അഞ്ജലിയുടെ മുടിയിഴകളെ പതിയെ തലോടി കടന്നു പോയ നിമിഷം.. അല്‍പ്പം പുറകിലേക്ക് നിന്നുകൊണ്ട് തല ചരിച്ചു പിടിച്ചുകൊണ്ടു ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി ഒളിപ്പിച്ചു വച്ചു കൊണ്ട് തന്‍റെ കൈകള്‍ വിടര്‍ത്തി വച്ചു ഹരി തല കൊണ്ട് വരൂ എന്നാ ആഗ്യം കാണിച്ചു അഞ്ജലിക്ക് നേരെ... അഞ്ജലിയുടെ മുഖം വലിഞ്ഞു മുറുകിയതുപോലെ....സ്വപനമാണോ സത്യമാണോ എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത നിമിഷം...കാറ്റിന്‍റെ വേഗത പോലും അവളുടെ ചലനങ്ങള്‍ക്കായി കാത്തിരുന്നു....അഞ്ജലിയുടെ കാലുകള്‍ പതിയെ ചലിച്ചു കൊണ്ട് അവള്‍ ഹരിക്ക് മുന്നില്‍ വന്നു... എല്ലാവരും നോക്കി നില്‍ക്കെ പ്രണയം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവരെ പോലെ പ്രണയിക്കാന്‍ കൊതിപ്പിച്ചുകൊണ്ട്‌ അഞ്ജലി ഹരിയെ വാരി പുണര്‍ന്നു കൊണ്ട് അവന്‍റെ നെഞ്ചില്‍ കിടന്നു...ഹരി ഒരു പനി നീര്‍പ്പൂവിനെ തൊടുന്ന ലാഘവത്തോടെ പതിയെ അഞ്ജലിയെ ചേര്‍ത്തു പിടിച്ചു.. ലോകം കാണാന്‍ കൊതിച്ച കാഴ്ചപ്പോലെ...അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞത്‌ അത്രയും ഹരിയുടെ നെഞ്ചില്‍ പൊള്ളല്‍ പോലെ വീണു...ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത സ്ഥാനത്തു എത്തിയപ്പോലെ തോന്നി അപ്പോള്‍ അഞ്ജലിക്ക് .. റോസിന്റെയും സുഷമയുടെയും കണ്ണുകള്‍ നിറഞ്ഞു...അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഹരി അവളെ പതിയെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റി... “സന്തോഷമായല്ലോ” ഹരിയുടെ ചോദ്യം...അഞ്ജലി നാണത്തോടെ അതെ എന്ന് തലയാട്ടി.. “ഹാ പിന്നെ ഒരു കാര്യം...പിറന്നാള്‍ അല്ലെ എന്ന് കരുതി ഒന്ന് സന്തോഷിപ്പിച്ചതാ..ഉടനെ ഇനി പ്രേമം കൊപ്പെനു പറഞ്ഞു വന്നേക്കരുത് കേട്ടല്ലോ” ഹരി പറഞ്ഞത് കേട്ടു എല്ലാവരും പരസപരം നോക്കി...കിരണ്‍ വാ

💬 Comments

View all comments