Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 2 [Achu Raj]
വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞത് സൂരജ് എടുത്തു ഹരിക്ക് നേരെ നീട്ടി.... ഹരി അത് വാങ്ങിച്ചു കൊണ്ട് അഞ്ജലിക്ക് നേരെ നീട്ടി... “ഹാപ്പി b ഡേ അഞ്ജലി” അഞ്ജലി അവന്‍റെ മുഖതെക്ക് നോക്കി...എല്ലാവരുടെയും കണ്ണില്‍ സന്തോഷവും ആക്മ്ക്ഷയും നിറഞ്ഞു......അഞ്ജലിയുടെ കൈലെ മധുരത്തിന്റെ പെട്ടി റോസ് വാങ്ങിച്ചു..അവളുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു...അഞ്ജലി അവന്‍റെ കണ്ണുകളിലേക് നോക്കി കൊണ്ട് അത് ഏറ്റു വാങ്ങി... “തുറന്നു നോക്കു” ഹരിയുടെ ശബ്ദം വീണ്ടും വന്നു....അഞ്ജലി ആ വര്‍ണകടലാസുകള്‍ പതിയെ അഴിച്ചു മാറ്റി....എല്ലാവരും ശ്വാസം അടക്കി പിടിച്ചു നിന്നു..ഹരി ചെറിയൊരു പുഞ്ചിരി മാത്രം ചുണ്ടില്‍ നിറച്ചു....അവള്‍ അതഴിച്ചുകൊണ്ട് അതിലേക്കു നോക്കി.... മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം...അതില്‍ അഞ്ജലിയുടെ ചിത്രം ചായങ്ങള്‍ കൊണ്ട് മനോഹരമായി വരച്ചിരിക്കുന്നു...അതിനു താഴ വശത്തായി ...പിറന്നാള്‍ ആശംസകള്‍ അഞ്ജലികുട്ടി..എന്ന് എഴുതി വച്ചിരിക്കുന്നു... അഞ്ജലിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..ആളുടെ കണ്ണുകള്‍ കുടു കുടാ നിറഞ്ഞൊഴുകി ..അഞ്ജലി ഹരിയുടെ മുഖത്തേക്ക് നോക്കി... “ഇഷ്ട്ടമായോ” ഹരിയുടെ ചോദ്യത്തിന് ഒരിക്കല്‍ കൂടി ചിത്രത്തിലേക്ക് നോക്കി അവള്‍ തലയാട്ടി... “നീ വരച്ചതാണോടാ” റോസിന്റെ വകയായിരുന്നു ആ ചോദ്യം...ഹരിയും അതെ എന്ന് തല കുലുക്കി... “ഹരി” അഞ്ജലിയുടെ നേര്‍ത്ത ശബ്ദം ആ ക്ലാസ് മുറിയിലെ ചുവരുകള്‍ പോലും അവളെ പ്രണയിച്ചു പോകും എന്ന് തോന്നിയ നിമിഷം... “പറ” ഹരിയുടെ മധുരം തുളുംബിയ ശബ്ദം...അവിടെമാകെ പ്രണയമയമായി.... “ഞാന്‍ ....ഞാന്‍ നിന്നെ ഒന്ന് കേട്ടിപ്പിടിചോട്ടെടാ” ചങ്കിടിക്കുന്ന ശബ്ദം മാത്രമാണ് അവിടെ ആ ചോദ്യത്തിന് ശേഷം കേട്ടുകൊണ്ടിരുന്നത്....ലോകത്തെ സര്‍വ ചരാചരങ്ങളും അവന്‍റെ മറുപടിക്ക് വേണ്ടി കാത്തിരുന്നത് പോലെ...സൂരജും കിരണും സുഷമയും എന്തിനു മരിയ
💬 Comments
View all comments