Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 2 [Achu Raj]
മരിയയുടെ കനത്ത ശബ്ദം മൃധുലയെ നല്ലപ്പോലെ പേടിപ്പിച്ചു.. “ഞാന്‍ ഞാന്‍ എന്തിനും ഉണ്ട് കൂടെ മരിയ” വിറച്ചുകൊണ്ട് എങ്ങനെ ഒക്കെയോ മൃദുല അത്രയും പറഞ്ഞൊപ്പിച്ചു ... ദിവസങ്ങള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു.ഹരിയുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നില്ല...അഞ്ജലി പതിവുപോലെ അവനായി വാക മരച്ചുവട്ടില്‍ കാത്തിരുന്നു... ആ സമയത്താണ് മൂന്നാം വര്‍ഷ ക്ലാസിലേക്ക് പരീക്ഷ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ട്രാന്‍സ്ഫെര്‍ ആയി വന്നത്...ശില്‍പ്പ....കാണാന്‍ സുന്ദരി...മുട്ടറ്റം മുടി..മാന്‍പേട കണ്ണുകള്‍... അവള്‍ വന്ന അന്നുമുതല്‍ തന്നെ ക്യാമ്പസില്‍ അവള്‍ക്കായി ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ടായി...താളത്തില്‍ ഉള്ള നടത്തം..പക്ഷെ എല്ലാവരെയും ഞെട്ടിച്ചത് ഹരി അവളുമായി കൂട്ടായതാണ്... ഹരി പോകുന്ന സ്ഥലങ്ങളില്‍ എല്ലാം തന്നെ ശില്‍പ്പയും ഉണ്ടായിരുന്നു...അഞ്ചു ദിവസത്തെ ലീവിന് വീട്ടില്‍ പോയി വന്ന അഞ്ജലി ഇതൊന്നും അറിഞ്ഞില്ല...പതിവുപ്പോലെ അഞ്ചു ദിവസം ഹരിയെ കാണാതെ ഇരുന്ന ശ്വാസം മുട്ടല്‍ ചേര്‍ത്തു പിടിച്ചു അഞ്ജലി ഹരിക്കായി വാക മരച്ചുവട്ടില്‍ കാത്തിരുന്നു... ഇളം നീല കളറിലുള്ള സാരിയും കൈ തണ്ടയില്‍ വെളുത്ത കൊട്ടും കൈയില്‍ സ്റ്റെതും പിടിച്ചു ഈറനണിഞ്ഞ മുടിയിഴകള്‍ വിടര്‍ത്തി ഇട്ടു കൊണ്ടാണ് അഞ്ജലി നിന്നത്...ശെരിക്കു ഒരു അപസര്സു തന്നെ എന്ന് അവളെ കടന്നു പോയ എല്ലാവരും പ്രായലിംഗഭേദമന്യേ പറഞ്ഞു.. അല്‍പ്പം കഴിഞ്ഞപ്പോള്‍ പക്ഷെ ചിരിച്ചു നിന്ന അഞ്ജലിയുടെ മുഖം വാടിയ കാഴ്ച ആണ് കണ്ടത്...സൂരജ് ഓടിച്ചു വന്ന വണ്ടിയില്‍ ഹരിയെ ഒട്ടി ചാരി ഇരുന്നത് ശില്‍പ്പയായിരുന്നു...വണ്ടിയില്‍ നിന്നും ഇറങ്ങി ശില്‍പ്പ ഹരിയുടെ കൈത്തണ്ടയില്‍ അടിച്ചു കൊണ്ട് ഓടി...അവന്‍ അവളെ അടിക്കാന്‍ വേണ്ടി പിറകില്‍ ഓടിയപ്പോള്‍ അഞ്ജലിക്ക് അത് സഹിക്കാന്‍ പറ്റുന്നതിലും വലിയ വേദന ആണ് ഉണ്ടാക്കിയത്... ഇതുവരെ അവന്‍ ഏതൊക്കെ പെണ്‍ കുട്ടികളുടെ കൂടെ നടന്നു പോയാലും ഒന്നും തോന്നാതിരുന്ന അവള്‍ക്കു പക്ഷെ ശില്‍പ്പയുടെ പേരും രൂപവും അവളുടെ അവനോടുള്ള അമിത സ്വാതന്ത്ര്യവും അവല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി...എന്തെന്നറിയാത്ത ഒരു വേദന അവളെ പിടി കൂടിയപ്പോലെ...മൗനമായി തല താഴ്ത്തി അവള്‍ നടന്നു പോകവേ മരിയയും അവന്തികയും അവളുടെ അരികിലേക്ക് വന്നു... “എന്ത് പറ്റി അഞ്ജലി കാത്തു സൂക്ഷിച്ച മാമ്പഴം ഇപ്പോള്‍ ശില്‍പ്പ കൊത്തി
💬 Comments
View all comments