0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 796

റോസ്...അവനറിയാം എന്‍റെ മുഖം നോക്കിയാല്‍ അവനു എന്നോടുള്ള സ്നേഹം എനിക്ക് മനസിലാകും എന്ന്...” “പിന്നെ അവന്‍റെ മുഖം അങ്ങ് നോക്കുംബോളെക്കും അതില്‍ എഴുതി വചെക്കുവല്ലേ...എന്നിട്ട് ഞാന്‍ ഒന്നും കണ്ടില്ലലോ” “ഹാ നിനക്ക് കാണാന്‍ പറ്റുല..അതെനിക്ക് മാത്രമേ കാണാവു..എനിക്കെ അവനെ വായിക്കാന്‍ കഴിയു...” ‘ഉം ഇത് വട്ടു തന്നെ” “തിരികെ കിട്ടാന്‍ കൊതിക്കുന്ന സ്നേഹം അത് കിട്ടാതെ വരുമ്പോള്‍ ആര്‍ക്കായാലും ഒരു പോടികൊക്കെ വട്ടുണ്ടാകും റോസേ...അതല്ലങ്കില്‍ പിന്നെ നമ്മുടെ സ്നേഹത്തിനു അര്‍ഥം ഉണ്ടാകില്ല..” അഞ്ജലി അത് പറഞ്ഞു റോസിന്റെ കവിളില്‍ തലോടി ശൂന്യതയിലേക്ക് അല്‍പ്പം നോക്കി തിരിഞ്ഞു നടന്നു... പിറ്റേ ദിവസം ഹരി ക്ലാസിലേക്ക് കയറി വന്നു...സൂരജും കിരണും നേരത്തെ എത്തിയിരുന്നു ..അഞ്ജലി അപ്പോള്‍ എല്ലാവര്ക്കും മധുരം വിതരണം ചെയുകയായിരുന്നു...അവളുടെ പിറനാള്‍ ആയിരുന്നു അന്ന്....ഹരിയെ കണ്ടപ്പോള്‍ അവള്‍ തുള്ളി ചാടി കൊണ്ട് അവന്‍റെ അടുത്തേക്ക് വന്നു...കൂടെ റോസും ഉണ്ടായിരുന്നു... എല്ലാവരും അവളെ തന്നെ നോക്കി ആ ഒരു ക്ലാസ് മുഴുവന്‍ അപ്പോള്‍ നോക്കി ഇരുന്നത് അഞ്ജലിയെയും ഹരിയെയും ആയിരുന്നു... അഞ്ജലി ഹരിയുടെ മുന്നില്‍ എത്തി മധുരത്തിന്റെ പെട്ടി അവനു നേരെ നീട്ടി..ആയിരം സൂര്യന്‍ ഒന്നിച്ചു ഉദിച്ച പ്രകാശമായിരുന്നു ആസമയം അഞ്ജലിയുടെ മുഖത്തു...എല്ലാവരും ഹരിയെ ഉറ്റു നോക്കി..മരിയ അവരെ രണ്ടു പേരെയും ദേഷ്യത്തോടെ നോക്കി...ഇടയ്ക്കു കയറി കിരണ്‍ മധുരം എടുത്തു അവള്‍ക്കു ആശംസകള്‍ നേര്‍ന്നു ...അവള്‍ ചിരിച്ചു കൊണ്ട് അവനു നന്ദി പറഞ്ഞു...വീണ്ടും അവള്‍ ഹരിക്ക് നേരെ തിരിഞ്ഞു.. “എന്‍റെ പിറനാള്‍ ആണ്” അഞ്ജലിയുടെ ശബ്ദം മൊഴിമുത്തുകള്‍ പോഴിഞ്ഞപ്പോലെ കേട്ടു ആ ക്ലാസ് മുറിയാകെ... “താക്സ്..പക്ഷെ ഞാന്‍ മധുരം അങ്ങനെ

💬 Comments

View all comments