0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 795

“ഹരി” “എന്തോ” “വീട്ടിലേക്കു വരോ” “എപ്പോള്‍” “ഇന് രാത്രി” “ആളുകള്‍ കാണില്ലേ” “ഇല്ല പുറകു വശം വഴി വന്നാല്‍ മതി” “ആണോ” “ഉം” “എന്നിട്ട് വന്നിട്ട് എന്ത് കാണിക്കാനാ” ‘പോ കള്ളന്‍ ഒന്നും അറിയാത്ത പോലെ” “അയ്യോ മിസ്സേ സത്യമായും എനിക്ക് ഒന്നും അറിയുല..മിസ്സ്‌ പഠിപ്പിച്ചു തരോ” “ഉറപ്പായും എപ്പോളെത്തെക് എത്തും നീ” “ഞാന്‍ വൈകിട്ട് പറയാവേ” “ഉം” അപ്പോളേക്കും ഹരിക്ക് ചിരി അടക്കാന്‍ കഴിയാത്തത്ര ഉച്ചിയില്‍ എത്തിയിരുന്നു ....അവന്‍ പതിയെ അവള്‍ക്കു കണ്ണുകള്‍ അടിച്ചു കാണിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു..പുറത്തു വന്നു അവന്‍ ചുമര്‍ ചാരി നിന്നു പൊട്ടിച്ചിരിച്ചു.. “ഹലോ ..എന്താ ഹരി വട്ടായോ” പിന്നില്‍ നിന്നും റോസിന്റെ ശബ്ദം കേട്ടാണ് ഹരി ചിരി നിര്‍ത്തി തിരിഞ്ഞു നോക്കിയത്...അഞ്ജലിയും റോസും” “എന്ത് പറ്റിടാ” “ഒന്നുമില്ലെന്റെ റോസേ” “പിന്നെ എന്തിനാ നീ ഇങ്ങനെ ഒറ്റയ്ക്ക് നിന്നു ചിരിക്കുന്നെ..” “ചുമ്മാ” അപ്പോളും അഞ്ജലി അവനെ കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു.. “നിങ്ങള്‍ എങ്ങോട്ടാ” “ഇവിടെ ലൈബ്രറി മാത്രമല്ലേ ഉള്ളു...അപ്പൊ പിന്നെ അങ്ങോട്ടല്ലാതെ എങ്ങോട്ട് പോകാന്‍ ആണെടാ” “ഹാ ശെരിയാ..അപ്പൊ ശെരി” ഹരി നടന്നു നീങ്ങി...അഞ്ജലി അവനെ നോക്കി നെടുവീര്‍പ്പിട്ടു.. “അഞ്ജലി നിനക്കുറപ്പുണ്ടോ അവന്‍ നിന്നെ സ്നേഹിക്കും എന്ന്” “സ്നേഹിക്കും എന്നല്ല അവനിപ്പോളും എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് ...” “എന്ന് നിന്നോട് അവന്‍ പറഞ്ഞു..ഒന്ന് പോയെ അഞ്ജലി..ഇത്രയും സമയം ഇവിടെ നിന്നിട്ടും നിന്‍റെ മുഖത്തേക്ക് പോലും അവന്‍ നോക്കിയില്ല” “ഇല്ലല്ലോ ..അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അവന്‍ എന്നെ സ്നേഹിക്കുന്നു എന്ന്” “എന്താന്നു...നീ എന്തൊക്കെയാ അഞ്ജലി ഈ പറയുന്നേ” “അതങ്ങനാണ്

💬 Comments

View all comments