Chapter Title : അഞ്ജലി തീര്‍ത്ഥം സീസന് 2 പാര്‍ട്ട് 2 [Achu Raj]
അങ്കിളേ ഇവന് വട്ട ഇവന് പറയുന്നതൊന്നും അങ്കിള്‍ കാര്യമാക്കണ്ട” ഹരി ഇടയ്ക്കു കയറി പറഞ്ഞു... “ഹ അത് സാരമില്ല ഹരി നമ്മുടെ കിരണല്ലേ ..പിന്നെ വേറെ ആരോടും അല്ലാലോ നമ്മുടെ അച്ഛന്നോടല്ലേ പറഞ്ഞത്” അഞ്ജലി അത് പറഞ്ഞുകൊണ്ട് പതിയെ ഹരിയുടെ കൈയില്‍ പിടിച്ചു...അമ്പടി പൊന്നെ കിട്ടിയ അവസരം മുതലക്കിലെ എന്നെ ഭാവത്തില്‍ കിരണ്‍ അഞ്ജലിയെ നോക്കി കണ്ണ് കാണിച്ചു ...അഞ്ജലി ചിരിച്ചു.. “ഹാ നമ്മള് സ്നേഹിക്കുന്നവര്‍ നമ്മളെ തിരിച്ചും സ്നേഹിക്കുമ്പോള്‍ ആണല്ലോ നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നത്” അത് പറഞ്ഞു ഹരിയുടെ തോളില്‍ കൈ വച്ചുകൊണ്ട് ദേവനാരായണന് അവിടെ നിന്നും നടന്നകന്നു...ഹരിയുടെ കവിളില്‍ കൈ കൊണ്ട് പതിയെ പിച്ചി ആ വിരലുകള്‍ ചുണ്ടോടു ചേര്‍ത്തു വച്ചുകൊണ്ട് അഞ്ജലി അവനെ നോക്കി കണ്ണിറുക്കി കാണിച്ചു അച്ഛനൊപ്പം നടന്നു.. ഹരി അവളെ ഒരു നിമിഷം നോക്കി...ശേഷം വായും പൊളിച്ചു നില്ക്കുന്ന കിരണിനെ നോക്കി “എന്തുവാടാ ഇങ്ങനെ നോക്കാന്‍?” “അല്ല ഇപ്പോള്‍ അവള് അത്രയും ചെയ്തിട്ടും നീ അവളെ ഒന്നു പറഞ്ഞില്ല ആ ഒരു ഇതുകൊണ്ട് നോക്കി പോയതാ എന്റെ പോന്നോ..” “അവളുടെ അച്ഛന് അടുത്ത് നിന്നത് കണ്ടില്ലേ നീ...ആ മനുഷ്യനെ ഞാന്‍ ബഹുമാനിക്കുന്നു....ഒരിക്കല്‍ പോലും അവരെ പോലുള്ള പുണ്യാത്മാക്കള്‍ നമ്മള് കാരണം വേദനിക്കരുത് എന്നൊരു നിര്‍ബന്ധം എനിക്ക് ജീവിതത്തില്‍ ഉണ്ട് അതുകൊണ്ട്” അത്രയും പറഞ്ഞുകൊണ്ട് ഹരി നടന്നകന്നു...അതും എപ്പോളത്തെയും പോലെ ക്രൂരമാര്‍ന്ന മുഖത്തോടെ മൃദുല മുകളില്‍ നിന്നും നോക്കി നിന്നു... “എടാ ഹരി കഴിക്കാന്‍ എന്താ എടുക്കണ്ടത്” “ചായയും പരിപ്പ് വടയും ആയിക്കോട്ടെ ദേവസ്യെട്ട” ക്യാന്റീന് നടത്തുന്ന ദേവസ്യ എല്ലാവര്ക്കും
💬 Comments
View all comments