0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 319

കിതച്ചുകൊണ്ട് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അഞ്ജലി ഹരിയുടെ അരികിലേക്ക് വന്നു.. “എന്താ ഹരി,,,എന്താ അച്ചനോട് സംസാരിക്കാന്‍ ഉണ്ടായിരുന്നതു..എന്നോട് പറഞ്ഞാലും മതി കേട്ടോ” സൂരജിന്റെയും കിരണിന്റെയും മുഖം പോലും അഞ്ജലിയുടെതിനു സമാനമായി പുഞ്ചിരി തൂകി...അഞ്ജലിയുടെ മുഖം പ്രതീക്ഷകള്‍ കൊണ്ട് നിറഞ്ഞു... “ഹാ അങ്കിളിനോട് വേണമായിരുന്നു ആദ്യം പറയാന്‍ അല്ല നിന്നോട് പറഞ്ഞാലും മതി...അതല്ല്ങ്കിലും നീ ആണല്ലോ ആദ്യം അറിയേണ്ടത്” “എന്നാല്‍ വേഗം പറഞ്ഞോ ഹരി” ‘അതെ വേഗം പറഞ്ഞോട “ സൂരജും അവനെ പ്രോത്സാഹിപ്പിച്ചു..അവന്‍ പറയാന്‍ വന്ന കാര്യം എന്താണ് എന്നത് അവര്‍ക്കും വലിയ ഊഹം ഉണ്ടായിരുന്നില്ല എങ്കിലും അവന്‍ ഇങ്ങന എല്ലാം പറയുമ്പോള്‍ എന്നേലും അതില്‍ ഉണ്ടാകും എന്ന് എല്ലാവര്ക്കും തോന്നി... “വേഗം പറഞ്ഞോ ഹരി” അഞ്ജലി വീണ്ടും പറഞ്ഞു.. “ഹാ പറയാന്നെ..ദെ നമ്മുടെ അനീഷേട്ടനെ അറിയാലോ അല്ലെ...” “അനീഷേട്ടന്‍” “ഹാ നമ്മുടെ സീനിയര്‍” “ഹാ അറിയാം” “ഹാ പുള്ളിക്ക് നിന്നെ കെട്ടിയാല്‍ കൊള്ളം എന്നുണ്ട്...വീട്ടുക്കാര്‍ വന്നു ചോദിക്കും..പുള്ളി ഞാന്‍ വീട്ടില്‍ പോകുന്നെനു മുന്നേ പറഞ്ഞു ഏല്‍പ്പിച്ചതായിരുന്നു ഞാന്‍ അതങ്ങ് മറന്നു” ഹരിയുടെ വാക്കുകള്‍ അഞ്ജലിയില്‍ എന്നപ്പോലെ കിരണിലും സൂരജിലും സങ്കടം ഉണ്ടാക്കി...അഞ്ജലിയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി...വല്ലാത്തൊരു മൂകത അവിടെ ആകെ പടര്‍ന്നു...അവള്‍ക്കു മുകളിലായി നിന്ന വാകമരം പോലും ഒരു നിമിഷം സങ്കടം കൊണ്ട് തേങ്ങിയത് പോലെ... “ഞാന്‍ എന്താ പറയണ്ടത് അഞ്ജലി” ഹരി വളരെ സീരിയസ് ആയാണ് അത് പറഞ്ഞത്.. “അവനോടു പോയി തൂങ്ങി ചാകാന്‍ പറ..കൂട്ടത്തില്‍ വേണമങ്കില്‍ നീയും തൂങ്ങിക്കോ നല്ല കയര്‍ വേണമെങ്കില്‍ ഞാന്‍ വാങ്ങിച്ചു തരാം” സൂരജ് കലിപ്പോടെ അത് പറഞ്ഞു അവിടെ നിന്നും നടന്നു നീങ്ങിയപ്പോള്‍ കിരണും വല്ലാത്ത ഒരു മുഖത്തോടെ അവനെ നോക്കി നടന്നകന്നു...ഹരി അവരെ ഇരുവരെയും നോക്കി അഞ്ജലിയുടെ നേരെ നോക്കി.. “ഹരി നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ലെങ്കില്‍ വേണ്ട...ഞാന്‍ ഇനി ശല്യം ചെയ്യാനും വരുന്നില്ല...പക്ഷെ ഇങ്ങനെ വന്നു എന്നെ ഇഞ്ചിഞ്ചായി കൊന്നെക്കല്ലേ അപേക്ഷയാണ്” കൈകള്‍ കൂപ്പി അത് പറഞ്ഞു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവള്‍ അവിടെ നിന്നും നടന്നകന്നു..ഹരി ആ വാക മര ചുവട്ടില്‍ അങ്ങനെ നിന്നു,,, ----------------------------------- “എടാ അനീഷേ എന്തായി നിന്‍റെ കല്യാണ കാര്യം..” “ഓ അവള്‍ക്കു അതൊന്നും ഇഷ്ട്ടവല്ലാന്നെ..” “എന്നവള്‍ പറഞ്ഞോ” “ഇല്ല ഹരി അവിടെ പോയി ചോദിച്ചിരുന്നു..പക്ഷെ അവള്‍ക്കു തലപര്യമില്ല എന്ന് പറഞ്ഞു എന്നാണു അവന്‍ പറഞ്ഞത്..” “ഹാ എന്നാല്‍ ശെരി നീ വിട്ടോടാ” “ഓക്കേ” അത്

💬 Comments

View all comments