Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 2 [Achu Raj]
ലോകത്ത് മറ്റുള്ളവര്‍ക്കെലാം എന്‍റെ സ്നേഹം മനസിലായിട്ടും അവനു മാത്രം എന്താടി എന്നെ മനസിലാക്കാനും സ്നേഹിക്കാനും പറ്റാത്തത്” അഞ്ജലിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി..റോസ് അവളുടെ അരികില്‍ ഇരുന്നപ്പോള്‍ അഞ്ജലി റോസിന്റെ മാറില്‍ തലവച്ചു കിടന്നു... “നോക്കിക്കേ അഞ്ജലി ...ഈ സ്നേഹം എന്ന് പറയുന്നത് ആര്‍ക്കു എപ്പോളാ ആരോടാ തോന്നിക്ക എന്നൊന്നും പറയാന്‍ പറ്റുല..അതുകൊണ്ട് നീ ചുമ്മാ ഇങ്ങനെ കിടന്നു കരയണ്ട...നീ പറഞ്ഞപ്പോലെ ഹരി നിന്‍റെ മാത്രമാണ്..നീ കണ്ട സ്വപനങ്ങള്‍ എല്ലാം നടക്കും..എന്‍റെ കൊച്ചു വിഷമിക്കാതെ” അഞ്ജലിയെ ആശ്വസിപ്പിച്ചു കൊണ്ട് റോസ് അവളുടെ കൂടെ ഇരുന്നു...അല്‍പ്പം കഴിഞ്ഞു അഞ്ജലി കുളിക്കാന്‍ കയറിയപ്പോള്‍ റോസ് ഹരിയെ ഫോണില്‍ വിളിച്ചു.. “ഹാ റോസ് പറയെടാ” “നിനക്ക് എന്നാത്തിന്റെ കേടാ ചെക്കാ...പട്ടി...തെണ്ടി” “അയ്യോ ഇങ്ങനെ തെറി വിളിക്കാതെ എന്‍റെ തടിച്ചി പാറു” “മിണ്ടരുത് നീ ഇന്ന് കാണിച്ച കാര്യത്തിന് നിനക്കിട്ടു ഒരെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്” “ആഹ നല്ല കലിപ്പിലാണല്ലോ “ “അതേടാ” “എല്ലാമറിയുന്ന നീ ആണോ റോസ് ഈ പറയുന്നേ” “എന്ന് വച്ചു..ഇന്നതെത് അല്‍പ്പം കൂടതാലാണ് ഹരി...അത്രക്കൊന്നും ഒരു പെണ്ണിനോടും ചെയ്യരുത്...ആര്‍ക്കായാലും സഹിക്കാന്‍ കഴിയില്ല..നിന്നെ അവള്‍ അത്രക്കും സ്നേഹിക്കുന്നുണ്ടേടാ” “നീ അടുത്ത മാസം വീട്ടില്‍ വരുന്നില്ലെടാ...ഞാന്‍ അമ്മയോട് പറഞ്ഞു വചെക്കുവാ...എല്ലാവരും വരുന്നു” “ഹാ അപ്പോളേക്കും അവന്‍ വിഷയം മാറ്റി” “നീ ചോദിച്ചതിനു ഉത്തരം പറ” “അഞ്ജലി വന്നാല്‍ ഞാനും വരും അല്ലങ്കില്‍ ഇല്ല” “ഉം” “എന്ത് ഉം..മര്യാദക്ക് അവളെ കൂടി വിളിചോണം” “ഹാ” “ഹാ അല്ല ഇപ്പൊ തന്നെ വിളിക്കു..അവള്‍ക്കൊരു ആശ്വാസം കൂടെ ആകും അത്” “അത് വേണോ” “അത് വേണം” “ഉം ശെരി” ഫോണ്‍ കട്ടായി...അടുത്ത മാസം കൂടെ കഴിഞ്ഞാല്‍ നാലവര്‍ഷം പരീക്ഷ തുടങ്ങും..പിന്നെ ഫൈനല്‍ ഇയര്‍...അഞ്ജലിയുടെ പ്രണയത്തിനു അഞ്ചു വയസാകാന്‍ പോകുന്നു...അതിനു മുന്നേ ഉള്ള സ്റ്റ്ടി ലീവ് സമയത്ത് എല്ലാവരും ഹരിയുടെ വീട്ടില്‍ പോകാം എന്നത് നേരത്തെ ഉള്ള പ്ലാന്‍ ആയിരുന്നു.. ബാത്രൂമില്‍ നിന്നും ഇറങ്ങി മുഖം തുടക്കുമ്പോള്‍ ആണ് അഞ്ജലി ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടത്...അവള്‍ പക്ഷെ അത് മൈന്‍ഡ് ചെയ്യാതെ കണ്ണാടിയില്‍ മാത്രം നോക്കി നിന്നു.. ‘ടി നിന്‍റെ ഫോണ്‍ അല്ലെ ഈ അടിക്കുന്നെ” “ഓ ആരായാലും ഇപ്പൊ എനിക്ക് സംസാരിക്കാന്‍ മൂടില്ല..അവിടെ കിടന്നടിക്കട്ടെ” “നിന്‍റെ ഹരി ആയാലും നിനക്ക് മൂടില്ല” “പിന്നെ ഹരി...ഒന്ന് പോ റോസേ..ഈ ലോകത്ത് ആരുടെ കോള്‍ വന്നാലും അവന്‍റെ കാള്‍...” അഞ്ജലിയുടെ മുഖം സങ്കടം കൊണ്ട് വീണ്ടും
💬 Comments
View all comments