Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 2 [Achu Raj]
നിറയാന്‍ തുടങ്ങിയപ്പോള്‍ ആണ് അവളുടെ മുന്നിലേക്ക് റോസ് അവളുടെ ഫോണ്‍ നീക്കി വച്ചത്...അഞ്ജലിയുടെ കണ്ണുകള്‍ വിടര്‍ന്നു...സ്ക്രീനില്‍ ഹരി മൈ സ്വീറ്റ് എന്ന് കണ്ടപ്പോള്‍....അവള്‍ക്കു ഒരു നിമിഷം വെപ്രാളം പോലെ അനുഭവപ്പെട്ടു.. ‘എടാ..ഹരി..ഹരി വിളിക്കുന്നു” “അതല്ലേ നിന്നോട് ഞാന്‍ പറഞ്ഞെ..എടാ ഫോണ്‍ എടുക്കു” അഞ്ജലിയുടെ കൈകള്‍ ഒരു നിമിഷം വിറച്ചത് എന്തിനാണ് എന്നത് അവള്‍ക്കു മനസിലായില്ല കണ്ണുകള്‍ നിറഞ്ഞു തുളുംബിയോ... “ഹലോ” ഫോണ്‍ ചെവിയോടു ചേര്‍ത്തു വച്ചപ്പോള്‍ അവന്‍റെ ശബ്ദം കേട്ട അഞ്ജലിയുടെ ശരീരത്തിലൂടെ കോരിത്തരിപ്പ് പോയപോലെ തോന്നി അവള്‍ക്കു...വല്ലാത്തൊരു സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രക്കും വികാര വിസ്ഫോടനങ്ങളും അവളില്‍ നിറഞ്ഞു.... “ഹലോ അഞ്ജലി ..ആര്‍ യു തേര്‍” ഹരിയുടെ ശബ്ദം വീണ്ടും കേട്ടു...അവളില്‍ വിയര്‍പ്പു കണങ്ങള്‍ പൊഴിഞ്ഞു..പക്ഷെ എന്തിനു എന്നത് മാത്രം അവള്‍ക് മനസിലായില്ല.. “ഉം” അഞ്ജലിയുടെ നേര്‍ത്ത മൂളല്‍ അവന്‍ കേട്ടു...അവളുടെ ശ്വാസ നിശ്വാസം അവന്‍റെ കാതില്‍ മുഴങ്ങി കേട്ടു .. “നീ ..പിന്നെ..ഞാന്‍ വിളിച്ചതെ” “പറയു ഹരി” അവളുടെ ശബ്ദം നേര്‍ത്തതായിരുന്നു ..വല്ലാത്തൊരു ഭംഗി ആ ശബ്ദത്തിനു ഉണ്ടെന്നു തോന്നി ഹരിക്ക്... “അത് പിന്നെ അടുത്ത മാസം എല്ലാവരും..എല്ലാവരും എന്ന് പറഞ്ഞാല്‍ നമ്മുടെ കിരണ്‍ സൂരജ് സുഷമ പിന്നെ റോസ് വീട്ടില്‍ വരുന്നുണ്ട് എന്‍റെ...” “:ഉം” “താനും വാ” “വരണോ” “വരാന്‍ ഇഷ്ട്ടമുണ്ടെങ്കില്‍ വരൂ....നാടും വീട്ടുക്കാരേം എല്ലാം ഒന്ന് കാണാം” “ഉം” മറുപുറത്ത് ഫോണ്‍ കട്ടായി...പക്ഷെ അത്ര തന്നെ ധാരാളം ആയിരുന്നു അഞ്ജലിക്ക്...അവളുടെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി മറഞ്ഞു ...അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു..ഫോണ്‍ ബെടിലേക്ക് വലിച്ചെറിഞ്ഞു അവള്‍ റോസിനെ കെട്ടിപ്പിടിച്ചു ... “എടാ...അവന്‍ ഹരി...ഹരി എന്നെ അവന്‍റെ വീട്ടിലേക്കു ചെല്ലാന്‍ ക്ഷേണിച്ചു....ഞാന്‍ ..എന്നെ ..എന്നെ വിളിച്ചു എന്‍റെ ഹരി റോസേ” അഞ്ജലിയുടെ വാക്കുകള്‍ അത്രയും ആഹ്ളാദം നിറഞ്ഞതായിരുന്നു...അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത് അത്രയും റോസിന്റെ ചുമല്‍ നനയിച്ചു....അവള്‍ അഞ്ജലിയുടെ മുടിയിഴകളില്‍ തഴുകി.. അഞ്ജലി റോസിന്റെ മുഖം കൈകളില്‍ കോരി എടുത്തു... “റോസ് ഞാന്‍ പറഞ്ഞത് കേട്ടില്ലേ നീ...അവന്‍ അവന്‍ എന്നെ വിളിച്ചു...എന്‍റെ ഹരി..അവന്‍റെ വീട്ടിലേക് വിളിച്ചുടി” “ഹാ ...മനസിലായി....ഞങ്ങളെ, അവന്‍ വിളിച്ചുടാ” “ആയിക്കോട്ടെ പക്ഷെ എന്നെ എന്‍റെ ഹരി വിളിച്ചില്ലേ” അവള്‍ തുള്ളിച്ചാടി കൊണ്ട് അങ്ങിങ്ങായി ആ റൂമില്‍ ഓടി നടന്നു ..അവളുടെ സന്തോഷം കണ്ടു റോസിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു...------------------------------------------------------------- “ ഹായ് ഹരി” “ഹാ മരിയ ..താന്‍ എന്താടോ ഈ അവര്‍ കട്ടടിച്ചോ”
💬 Comments
View all comments