Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
മഴയുള്ള പ്രഭാതത്തില്‍” അഞ്ജലിയുടെ ചിന്തകള്‍ പുറകിലേക്ക് ഓടി...കാലങ്ങള്‍ അവളുടെ മനസിലൂടെ പതിയെ മിന്നി മറിഞ്ഞു...അവളുടെ തിരശീലയില്‍ പ്രോജെക്ടര്‍ ലൈറ്റില്‍ ഭൂതകാലം പതിയെ തലപ്പോക്കി .. നാല് വര്ഷം മുന്നേ ഉള്ള ഒരു തുലാവര്‍ഷ പ്രഭാതം..സൂര്യനെ സ്നേഹിച്ച സൂര്യകാന്തിയെ എന്‍റെ സൂര്യനെ നീ തട്ടി എടുത്തു അല്ലെ എന്ന ചോദ്യവുമായി മഴ ചന്നം പിന്നം പെയ്ത ഒരു പ്രഭാതം....അന്ന് സൂരജിന് വണ്ടി ഒന്നുമില്ല...രണ്ടു കുട..ഒന്നില്‍ സൂരജും കിരണും...മറ്റൊന്നില്‍ ഹരിയും... അവര്‍ ചെളിവെള്ളവും മഴവെള്ളവും ദേഹത്ത് വീഴാതെ കഷ്ട്ടപ്പെട്ടു നടന്നു വരുകയാണു...ആ വാക മരച്ചുവട്ടിലെ ബെഞ്ചില്‍ നനുത്ത പൂക്കള്‍ മഴയുടെ സ്നേഹത്തില്‍ ഒഴുകി നടക്കുന്നു..ഓരോ തുള്ളിയും ഭൂമിയെ സ്നേഹിച്ചു കൊണ്ട് ആര്‍ത്തുലച്ചു കൊണ്ട് ഭൂമിയുടെ മാറിടത്തില്‍ വീണുടഞ്ഞു... പൊടുന്നനെ ഹരിയുടെ കുടക്കീഴിലേക്ക് ഒരു കുഞ്ഞു മാലാഖയെപ്പോലെ അഞ്ജലി ഓടിക്കയറി....ഹരി ഒരുനിമിഷം അവളെ നോക്കി....ഹരിയുടെ മസ്നിനെ ആദ്യമായി ഒറ്റ നിമിഷം കൊണ്ട് അഞ്ജലി കീഴടക്കി...രാജകുമാരി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും..അപ്സരസെന്നു പറഞ്ഞാലോ...മതിയാകില്ല...ദേവലോകത്തെ കിങ്കരന്മാരായ ഗന്ധര്‍വന്മാര്‍ പോലും കണ്ണടച്ചു പ്രണയത്തിനായി കാല്‍ക്കല്‍ വീഴുന്ന രൂപം... അഞ്ജലിയുടെ ചെറിയ അധരങ്ങളില്‍ അവനായി ഉണ്ടായിരുന്ന ചെറു പുഞ്ചിരി ഹരിയുടെ നെഞ്ചിലെ ഏതൊരു വേദനയും എരിച്ചു കളയുന്നതായിരുന്നു...അവളുടെ ചിരിയില്‍ തെന്നി വീഴാതെ നോക്കാന്‍ ഹരി നന്നേ പണിപ്പെട്ടു... ഓരോ നിമിഷവും ഹരി അഞ്ജലിയെ തന്നോളം സ്നേഹിച്ചു കൊണ്ടിരുന്നു....ആദ്യമായാണ് ഹരിക്കങ്ങനെ ഒന്ന്..വീട്ടിലെ കഷ്ട്ടപാടും പഠനവും ഇത് മാത്രമായിരുന്നു അവന്‍റെ മനസില്‍... “ഹായ് ഹരി” അവളുടെ ആ ശബ്ദം ഒരു സ്ലോമോഷന്‍ സീന്‍ കാണുന്നത് പോലെ ആണ് ഹരിക്ക് തോന്നിയത് അത് മാത്രമല്ല അപ്പോള്‍ അവിടെ നടന്നതെല്ലാം അവനു അങ്ങനെ
💬 Comments
View all comments