0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 607

“ “ഒന്ന് പോടീ പെണ്ണെ...അതൊന്നും ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ ആണ്...എല്ലാം സ്വപനങ്ങള്‍ മാത്രം” സുഷമ അഞ്ജലിയെ അത്ഭുതത്തോടെ നോക്കി...അഞ്ജലി നടക്കാന്‍ ഭാവിച്ചപ്പോള്‍ അവളെ പിടിച്ചു നിര്‍ത്തി അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. “എന്താടാ ഇങ്ങനെ നോക്കുന്നെ നീ” “അല്ല നീ തന്നെ ആണോ ഈ പറഞ്ഞത് എന്ന് നോക്കിയതാ....നീ എന്ന് മുതലാ ഈ കാര്യത്തില്‍ നെഗറ്റിവ് പറഞ്ഞു തുടങ്ങിയത്...ഇത്രേം നാള്‍ ഞങള്‍ എന്തെങ്കിലും പറഞ്ഞാല്‍ കടിച്ചു കീറാന്‍ വരുമായിരുന്നല്ലോ..ഇപ്പോള്‍ എന്ത് പറ്റി നിനക്ക് ..” “ഓ ആളുകള്‍ മാറാന്‍ അങ്ങനെ വലിയ സമയം ഒന്നൂ വേണ്ടല്ലോ സുഷമേ...നീ വാ ക്ലാസ് തുടങ്ങാനായി” അഞ്ജലിയെ വായും പൊളിച്ചു നോക്കികൊണ്ടാണ്‌ സുഷമ അഞ്ജലിയുടെ കൂടെ നടന്നത്...അഞ്ജലിയുടെ മനസില്‍ ചിന്തകളുടെ കൂമ്പാര കെട്ടുകള്‍ അടിഞ്ഞു കൂടികൊണ്ടിരുന്നു ...എന്തിനു എന്നത് അവളില്‍ അപ്പോളും അവശേഷിച്ച ചോദ്യമാണ്.. ക്ലാസില്‍ അവള്‍ മൂഖയായിരുന്നു എല്ലാവരും അവളെ ശ്രദ്ധിച്ചു..ഹരി പതിവുപ്പോലെ തന്നെ ആയിരുന്നു..എന്നാല്‍ ഇടയ്ക്കു അവന്‍ അവളെ ശ്രദ്ധിക്കാതിരുന്നില്ല... അഞ്ജലിയോടു എന്ത് പറ്റി എന്ന് എല്ലാവരും ചോദിച്ചു തല വേദന വയറു വേദന അങ്ങനെ കൊച്ചു കൊച്ചു കള്ളങ്ങളില്‍ അവള്‍ എല്ലാ ഉത്തരങ്ങളും ഒതുക്കി...ഒരു അവര്‍ ക്ലാസ്സ്‌ കഴിഞ്ഞു അവള്‍ക്കു ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റാതായപ്പോള്‍ അവള്‍ ക്ലാസിനു വെളിയിലേക്കിറങ്ങി.... ആ സമയം കോറിഡോറില്‍ ശില്‍പ്പ ഹരിയുമായി സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു....ശില്‍പ്പ ഹരിയെ ചാരി ആണ് നില്‍ക്കുന്നത്...അവര്‍ എന്തോ ഒരു പുസ്തകം നോക്കി അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നുണ്ട്... അഞ്ജലി അവരുടെ അടുത്തുകൂടെ ആണ് നടന്നു പോകുന്നത്...അവരുടെ മുന്നില്‍ എത്തിയപ്പോള്‍ അഞ്ജലി അവരെ ഒന്ന് നോക്കി...ശില്‍പ്പ അപ്പോള്‍ ഹരിയെ ഒന്നുകൂടി ചാരി

💬 Comments

View all comments