Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
നിന്നപ്പോലെ തോന്നി അഞ്ജലിക്ക്....ഹരി അവളെ നോക്കി വേണോ വേണ്ടയോ എന്നൊരു ചിരി ചിരിച്ചു... അഞ്ജലിയുടെ മനസില്‍ വല്ലാത്ത സങ്കടം നിറഞ്ഞു...അവള്‍ ഓടി ബാത്രൂമില്‍ കയറി....കണ്ണാടിയില്‍ തന്നെ കുറെ നോക്കി നിന്നു...ഭാവഭേധങ്ങള്‍ ഒന്നും തന്നെ മുഖതുണ്ടായില്ല പക്ഷെ ആരൂടം മറച്ച സൂര്യനെ പോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. അവളുടെ തന്നെ പ്രതിരൂപം കണ്ണാടിയില്‍ അവളോട് സംസാരിക്കുന്നത് പോലെ തോന്നി ഒരു നിമിഷം അവള്‍ക്കു....അവള്‍ ആ പ്രതിരൂപത്തെ ശ്രവിച്ചു.. “എന്താ...എന്തുപറ്റി അഞ്ജലി നിനക്ക്...ഈ കോളേജിലെ സര്‍വ പെണ്ണും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം ശില്‍പ്പ വന്നപ്പോള്‍ നടന്നു എന്ന് തോന്നുണ്ടോ നിനക്ക്...നിന്‍റെ ഹരി നിന്റെതല്ലാതെ ആകുവാണോ അഞ്ജലി” ആ ചോദ്യങ്ങള്‍ അഞ്ജലിയുടെ മനസിനെ മുറിവേല്‍പ്പിച്ചു... “ഇല്ല എന്‍റെ ഹരി...എന്‍റെ ഹരി എന്നോടങ്ങനെ ചെയ്യില്ല...അവനതിനു കഴിയില്ല...അവനേനെ ഇഷ്ട്ടമാണ് അതെനിക്കറിയാം” “ആയിരിക്കാം പക്ഷെ നീ ഓര്‍ത്ത് നോക്കു...ശില്‍പ്പ അവളെ നീ ഇതിനു മുന്നേയും കണ്ടിട്ടില്ലേ...നിന്‍റെ സ്വപ്നങ്ങളില്‍..അവിടെ അവളുടെ സ്ഥാനം എന്തായിരുന്നു എന്ന് ഓര്‍ത്ത് നോക്കു അഞ്ജലി....നീ അത് മറന്നു പോയോ” അഞ്ജലിയുടെ മനസില്‍ വെള്ളിടി മിന്നി..അതെ എന്‍റെ ആ സ്വപനത്തില്‍ ഞാന്‍ ..ഞാന്‍ കണ്ട എന്തോ ഒന്നില്‍....ശില്‍പ്പ....എന്തോ ചപലമായ ചിന്തകള്‍ മാത്രം അവളുടെ മനസിന്‍റെ തിരശീലയില്‍ മിന്നി മറഞ്ഞു....ശില്‍പ്പ ഹരിയുടെ കൂടെ ...ഈശ്വരാ..എന്താ ഇങ്ങനെ...ഞാന്‍ കണ്ട സ്വപനം അതുപോലെ പ്രതിഫലിക്കുന്നു... അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ പ്രതിരൂപം അവളെ നോക്കി പുചിച്ചു ചിരിച്ചു.. “കണ്ടോ അഞ്ജലി നിന്‍റെ വിധി ഇവിടെ കുറിക്കപ്പെട്ടു കഴിഞ്ഞു...അവരാണ് ഒരുമിച്ചു ജീവിക്കാന്‍ പോകുന്നത്...അവര്‍ മാത്രമാണു....അവരുടെ ഇടയില്‍ നീ എന്നാ വ്യക്തിക്ക് ഒരു സ്ഥാനമാനങ്ങളും ഇല്ല....അല്ലങ്കില്‍ തന്നെ ഹരി നിന്നെ നല്ലൊരു
💬 Comments
View all comments