Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
അവര്‍ മാത്രമായിരുന്നു...കുടയിലെ പിടിയില്‍ ഹരി പിടിചിരിക്കുനതിനു മുകളിലായി അഞ്ജലി അവളുടെ കൈകള്‍ വച്ചു....അവന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ ഹൈ വോല്‍ട്ടെജ് വേഗത്തില്‍ പാഞ്ഞു പോയി... “പറയു ഹരി എന്നെക്കാളും ഇഷ്ട്ട്മാണോ ഹരിക്ക് ഈ മഴയെ..ഈ പ്രകൃതിയെ...ഈ കാറ്റിനെ....ഈ വാക മരത്തെ” ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...അല്‍പ്പം മുന്നേ തന്‍റെ സമ്മതം ഇല്ലാതെ തന്‍റെ കുട കീഴില്‍ വന്നു കയറി തന്‍റെ എല്ലാ സ്നേഹവും ഒറ്റയടിക്ക് വാരിഎടുത്തു കൊണ്ട് അഞ്ജലി അങ്ങനെ ചോദിച്ചപ്പോള്‍ ഒരു നിമിഷം ഹരിക്ക് മറുപടി ഇല്ലായിരുന്നു.... “പറയു ഹരി...” ഹരി അപ്പോളും മൌനമായിരുന്നു... “...ഹരി...എനിക്ക് ഈ മഴയെക്കാള്‍ ഈ ലോകത്തെ എന്തിനേക്കാളും ഹരിയെ ഇഷ്ട്ടമാണ്...ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്....ഈ ലോകത്തില്‍ നിന്നോളം എനിക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല എന്നൊരു തോന്നല്‍...തോന്നല്‍ അല്ല അതാണ് സത്യം...ഐ ...ഐ റിയലി ലവ് യു ഹരി” ഹരിക്ക് എല്ലാം അവിശ്വസിനീയം ആയിരുന്നു.. അവന്‍ കണ്ണുകള്‍ മിഴിച്ചു അഞ്ജലിയെ നോക്കി നിന്നു...പൊടുന്നന്നെ അഞ്ജലി ഹരിയുടെ കൈല്‍ നിന്നും കുട തട്ടി മാറ്റി...കുടയെ ഓടി വന്ന ഒരു കാറ്റെടുത്തു ദൂരേക്കെറിഞ്ഞു...ഹരിയും അഞ്ജലിയു ആ മഴയില്‍ നനഞു കുതിര്‍ന്നു...അഞ്ജലി അവന്‍റെ കവിളില്‍ രണ്ടു കൈകള്‍ കൊണ്ട് പിടിച്ചു പിച്ചി..ഹരിക്ക് അവളെ കെട്ടിപ്പിടിക്കാന്‍ കൊതി ആയി... അഞ്ജലി അവന്‍റെ കവിളില്‍ പിച്ചി പിടിച്ചു അവന്‍റെ മുഖം വട്ടത്തില്‍ ആട്ടി അവന്‍റെ മൂക്കില്‍ അവളുടെ മൂക്ക് പതിയെ അടുപ്പിച്ചു വച്ചു....അവളുടെ ചുടു നിശ്വാസം അവന്‍റെ അധരങ്ങളില്‍ വന്നു പതിച്ചു... ഇപ്പൊ എന്ത് തന്നെ സംഭവിച്ചാലും ഹരിക്ക് അതൊരു വിഷയമേ അല്ലായിരുന്നു...അഞ്ജലി അവന്‍റെ അരികില്‍ അങ്ങനെ നിന്നു...മഴ അവളെ കുളിരണിയിച്ചു
💬 Comments
View all comments