0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

“
റോസി അത് പറഞ്ഞു മൊബൈല്‍ എടുത്ത് കട്ടിലില്‍ കിടന്നു..
“നിന്നോട് ആരെങ്കിലും പറഞ്ഞോ ഇങ്ങനെ കിടക്കാന്‍ നിനക്കും പോക്കുടെ”
സുഷമ്മയുടെ ആ ചോദ്യത്തിന് റോസി മറുപടി പറഞ്ഞില്ല ...പക്ഷെ അവളുടെ മുഖം സങ്കടത്തില്‍ കൂപ്പു കുത്തി...റോസിയെ എല്ലാവരും തടിച്ചി ആനകുട്ടി ചക്കപ്പോത്ത് എന്നിങ്ങനെ ഉള്ള വാക്കുകളാല്‍ ഇടക്കിടക്ക് അവളെ ഈ ഭാവത്തിലേക്ക് എത്തിക്കാറുണ്ട് ..
“അല്ല അഞ്ജലി എങ്ങാന എവിടാ പോകുന്നെ”
സുഷമ്മ അല്‍പ്പം കള്ള ചിരിയില്‍ ചോദിച്ചു കൊണ്ട് അഞ്ജലയിയുടെ അടുത്തേക്ക്‌ ചെന്നു...
“അതെ എന്തെങ്കിലും അടവൈസ് വേണേല്‍ ചോദിച്ചോ ആദ്യം ആയിട്ടല്ലേ നീ “
“ഒന്ന് പോടീ പെണ്ണെ ഞാന്‍ അങ്ങനെ നിന്‍റെ പോലെ മുട്ടി നില്‍ക്കുകയോന്നുമല്ല..അതൊക്കെ അതിന്‍റെ സമയത്ത് നടന്നോളും നീ ഒന്ന് പോയെ “
അഞ്ജലി കെറുവിച്ചു..
“പിന്നെ ഞാനും ഇങ്ങനെ ഓക്കേ തന്നെ ആണ് ആദ്യം പറഞ്ഞത് പക്ഷെ ആ സുഖം ഒന്ന് അറിഞ്ഞാല്‍ മോളെ നീ ഇതൊക്കെ മാറ്റി പറയും...ഹാ ഞാന്‍ വൈകിട്ട് വരട്ടെ അപ്പോളും നീ ഇതു തന്നെ ആണോ പറയാ എന്ന് കാണാം”
സുഷമ്മ അത് പറഞ്ഞുക്കൊണ്ട് പുറത്തേക്ക് പോയി ..അഞ്ജലി ബെഡില്‍ തന്നെ ഇരുന്നു മൊബൈലില്‍ നോക്കി ..വാള്‍പേപ്പറില്‍ ഹരിയുടെ മുഖമാണ്...അവളുടെ ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു..മര്യാദക്ക് ഒന്ന് സംസാരിക്കുക പോലുമില്ല അപ്പോളാ..അവള്‍ മനസില്‍ ഓര്‍ത്താപ്പോളെക്കും ഹരിയുടെ കാള്‍ വന്നു..
അഞ്ജലി കട്ടിലില്‍ നിന്നും എടുത്തു ചാടി പുറത്തേക്ക് ഓടി...
“ഹലോ”
“ഹാ എന്താടോ ഇപ്പോലാണോ എണീറ്റെ?”
“അത്...അത് പിന്നെ ഞാന്‍ ഇന്നലെ പഠിച്ചു ലേറ്റ് ആയാ ഉറങ്ങിയെ”
ഒരു കണ്ണടച്ചു കൊണ്ട് അഞ്ജലി

💬 Comments

View all comments