0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

പോകുന്നു അവന്‍ നിന്നോട് ഒരു ഡ്രസ്സ്‌ ഇടാന്‍ പറഞ്ഞു..അല്ലാതെ നിന്നോട് തുണി ഇല്ലാതെ വരാന്‍ ഒന്നും അല്ലല്ലോ പറഞ്ഞത്..പിന്നെ നിനക്ക് ഇത് എന്തിന്‍റെ കേടാ കോച്ചാ”
റോസ് അങ്ങനെ പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം ചമ്മിയ അവസ്ഥ ആയി..
“അതല്ല റോസേ...അവന്‍റെ കൂടെ ഒന്ന് പുറത്ത് പോകാ കൈ പിടിച്ചു നടക്ക അതൊക്കെ”
“ഉം ..മനസിലായി എല്ലാം മനസിലായി..വേഗം പോയി റെഡി ആയി പൊയ്ക്കോ..ഒകെ...വെറുതെ മനുഷ്യനെ ...”
റോസ് അത് പറഞ്ഞു വീണ്ടും പഴയ പണി തുടര്‍ന്നു..അഞ്ജലി ചുമല് കൂചിക്കൊണ്ട് പതിയെ ബാത്രൂമിലേക്ക് കയറി..
അല്‍പ്പ സമയത്തിനു ശേഷം ഒരു വെള്ള ഷേര്‍ട്ടും ജീനും ഇട്ടു ഹരി ബൈക്കില്‍ ഹോസ്റ്റലിനു താഴെ വന്നു ...അഞ്ജലി അപ്പോളേക്കും ഇറങ്ങി അവന്‍റെ അടുത്തേക്ക്‌ നടന്നു വരുകയായിരുന്നു...ഹരി ഒരു നിമിഷം അഞ്ജലിയുടെ സൗന്ദര്യത്തില്‍ ഭ്രാമിച്ചുകൊണ്ട് നിന്നു..
ചുവന്ന സാരിയില്‍ അഴിച്ചിട്ട മുടിയും ചെറിയൊരു കറുത്ത പൊട്ടും അതിനു മുകളില്‍ ആയി നേര്‍ത്ത ചന്ദനക്കുറിയും ചുണ്ടില്‍ അതിമനോഹരമായ ചിരിയും മുഖം മുഴവന്‍ ഹരിയോടുള്ള സ്നേഹവും..
ഒറ്റനോട്ടത്തില്‍ അഞ്ജലിയോടു പ്രണയം തോന്നിപോകാത്ത ആരും തന്നെ ഉണ്ടാകില്ല..അത്രയ്ക്ക് സുന്ദരിയായിരുന്നു അപ്പോള്‍ അഞ്ജലി...അവള്‍ പതിയെ നടന്നു കൊണ്ട് ഹരിയുടെ അടുത്തെത്തി...അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാന്‍ ആണ് അപ്പോള്‍ ഹരിക്ക് തോന്നിയത്..
എത്രമാത്രം സുന്ദരി ആണ് എന്‍റെ പെണ്ണ്...ഹരി മനസില്‍ ചിന്തിച്ചു ..അഞ്ജലി ഹരിയുടെ അടുത്ത വന്നു നിന്നു..അവളുടെ മുഖം വല്ലാണ്ട് നാണത്തില്‍ കുതിര്‍ന്നപ്പോലെ....അല്ലെങ്കിലും ഹരിയുടെ അടുത്ത നില്‍ക്കുമ്പോള്‍ അഞ്ജലി അങ്ങനെ ആണ് ..
“സുന്ദരി ആയല്ലോടോ താന്‍ “
ഹരിയുടെ ആ വാക്കുകള്‍ അഞ്ജലിയുടെ മനസില്‍ തിരമാലകള്‍

💬 Comments

View all comments