Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
പോലെ അലയടിച്ചു...അവളുടെ മനം അവനെ പുല്‍കാന്‍ വെമ്പി..പക്ഷെ നാണം...അതിലേറെ അവനോടുള്ള ബഹുമാനം..സ്നേഹം..അഞ്ജലി ചിരിച്ചു കൊണ്ട് നിന്നു..
“ശെരിക്കും”
അഞ്ജലിയുടെ ആ ശബ്ദം അവിടെ ഹരി മാത്രം കേള്‍ക്കാന്‍ പാകത്തില്‍ പതിഞ്ഞതായിരുന്നു,,,ഹരിയില്‍ നിന്നും കിട്ടിയ ആദ്യത്തെ ഭംഗിവാക്ക്..
“ഉം..പോകണ്ടേ കയറു”
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് ഹരി ചോദിച്ചു..അഞ്ജലി വീണ്ടും മൌനം പൂണ്ടു കൊണ്ട് ഹരിയുടെ ബൈക്കില്‍ കയറി ...ഹരി മുന്നോട്ട് ബൈക്കെടുത്തു...അഞ്ജലി ഹരിയില്‍ നിന്നും വിട്ടാണ് ഇരിക്കുന്നത്..അവരുടെ ഇടയില്‍ വേണ്ടാത്ത ഒരു അകലം ..ഹരിയുടെ ചുമലില്‍ അഞ്ജലി കൈ വച്ചിരിക്കുന്നത് പോലും ഒരു മിടിപ്പകലത്തില്‍ ആണ് .
ഹരി കണ്ണാടിയില്‍ കൂടെ അഞ്ജലിയെ ഒന്ന് നോക്കി....അഞ്ജലിക്ക് ഹരിയെ പുണര്‍ന്നിരിക്കാന്‍ തന്നെ ആണ് ആഗ്രഹം..പക്ഷെ ഹരിക്ക് അതിഷ്ട്ടമാകുമോ..ഹരി വഴക്ക് പറയുമോ തുടങ്ങിയ ചിന്തകള്‍ ആണ് അവളില്‍..
“നീ ഓക്കേ അല്ലെ..ശേരിക്കല്ലേ ഇരിക്കുന്നത് “
“എ..അ..അതെ ..അതെ ഹരി..”
അല്‍പ്പം കൂടെ മുന്നോട്ടു പോയി ഹരി ബൈക്ക് സൈടിലെക്ക് ഒതുക്കി നിര്‍ത്തി...അഞ്ജലി ഹരിയെ നോക്കി..
“എന്തെ ഹരി”
പതിഞ്ഞ അഞ്ജലിയുടെ സ്വരം..
ഹരി അഞ്ജലിയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തന്‍റെ ചുമലില്‍ വച്ച അവളുടെ കൈയില്‍ പിടിച്ചു ഹരി പതിയെ അഞ്ജലിയെ ഒന്ന് വലിച്ചു ..അഞ്ജലി ഹരിയുടെ ദേഹത്തേക്ക് ചാഞ്ഞു...ഹരി അവളുടെ കൈ അവന്‍റെ വയറിലൂടെ ചുറ്റി പിടിച്ചു..
അഞ്ജലിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതുപോലെ..
“എന്താടോ ഇഷ്ട്ടയിലെ”
“ഇങ്ങനെ..ഇങ്ങനെ ഒന്ന് നിന്നോട് ചെര്‍ന്നിരിക്കാന്‍..ഞാന്‍.”
അഞ്ജലിയുടെ സ്വരം ഇടറി...
“ഹാ എന്നിട്ടാണോ ഈ ഗ്യാപ് ഇട്ടാത്”
“അത് പിന്നെ ഹരിക്ക് ഇഷ്ട്ടമായില്ലെങ്കിലോ എന്ന് വച്ചാ ഞാന്‍ “
“ഓഹോ അന്ന്
💬 Comments
View all comments