0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

ക്യാമ്പസില്‍ വച്ച് എല്ലാവരുടേം മുന്നില്‍ വച്ച് കേട്ടിപിടിക്കേം ഉമ്മവക്കേം ഒക്കെ ചെയ്തപ്പോള്‍ ഈ നാണവും പെര്‍മിഷന്‍ ചോദിക്കലും ഒന്നും ഞാന്‍ കണ്ടില്ലലോ”
“സത്യമാണ് ഹരി ഞാന്‍ പറഞ്ഞത് ഇപ്പൊ ഹരി എന്‍റെ മാത്രം ആയപ്പോള്‍ എനിക്ക് ..എനിക്ക് വല്ലാണ്ട് എന്തോ പോലെ ...പണ്ടത്തെ പോലെ ഇങ്ങനെ ചാടി ഓടി നടക്കാന്‍ വല്ലാത്ത പ്രയാസം”
“ഹാ അത് നന്നായി ...ഇതാ നിന്‍റെ സ്ഥായി രൂപം ഇതാ നിനക്ക് ചെരുന്നെ...പിന്നെ നിന്‍റെ അത്യവശ്യം വില്ലത്തരമോക്കെ എനിക്കിഷ്ടമാണ് “
“എന്ത് വില്ലത്തരം “
അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചു എന്നിട്ട വീണ്ടും വണ്ടി മുന്നോട്ട് എടുത്തു..അഞ്ജലി ഹരിയോട് ഒന്നുകൂടെ ചേര്‍ന്ന് ഇരുന്നുകൊണ്ട് അവനെ മുറുകെ കെട്ടിപ്പിടിച്ചു..അവളുടെ മുഖം അവന്‍റെ ചുമലില്‍ വച്ചു..
അഞ്ജലി സ്വര്‍ഗ രഥത്തില്‍ സഞ്ചരിക്കുന്ന പോലെ ആണ് അവള്‍ക്ക് തോന്നിയത്...അവള്‍ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് ഹരിയും ഒരുപാട് സന്തോഷിപ്പിച്ചു..അടുത്തുള്ള ഒരു പാര്‍ക്കിലെക്കാണു അവര്‍ പോയത്...
അവരെ അറിയുന്നവര്‍ അവിടെ കുറവാണ് എന്ന് തോന്നി അഞ്ജലിക്ക്...ബൈക്കില്‍ നിന്നും ഇറങ്ങി അഞ്ജലി ഹരിയെ നോക്കി..
“ഇച്ചിരി നേരം ഇവിടെ ഇരിക്കാം ഇനി ഞാന്‍ സംസാരിച്ചില്ല എന്ന ഇന്നലത്തെ പരാതി വേണ്ട അത് കഴിഞ്ഞു ലഞ്ച് കഴിക്കാന്‍ പോകാ പോരെ ?”
“മതി...ഞാന്‍ പരാതി ഒന്നും പറഞ്ഞില്ലല്ലോ ഹരി”
“അത് പറയാതെ തന്നെ എനിക്ക് അറിയാലോ..ഇന്നലെ ഞാന്‍ ഇച്ചിരി മൂഡ്‌ ഓഫ്‌ ആയിരുന്നു അതാ”
“എന്തെ”
“അങ്ങനെ വലുതായി ഒന്നുല.പറയാം”
“ഉം”
“എന്ന നടക്കാം”
മുന്നോട്ട് കയറിക്കൊണ്ട്‌ ഹരി ചോദിച്ചു....
“ഹരി”
“ഉം”
‘ഞാന്‍ ..ഞാന്‍ ആ കൈ പിടിച്ചു നടന്നോട്ടെ

💬 Comments

View all comments