Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
തട്ടി മാറ്റി കൊണ്ട് കിതച്ചു..
അഞ്ജലിയില്‍ നിന്നും പക്ഷെ അത് പ്രതീക്ഷിക്കാത്ത ഹരി നിരാശയോടെ എന്നാല്‍ തെല്ലു അത്ഭുതത്തോടെ അഞ്ജലിയെ നോക്കിയപ്പോള്‍ പോകാം എന്ന് മാത്രം പറഞ്ഞുകൊണ്ട് അഞ്ജലി പുറത്തേക്ക് നടന്നത് ഹരിയില്‍ വിഷമം ഉണ്ടാക്കി..
വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തെക്കാണു അഞ്ജലി നടന്നത്..ഹരി തൊട്ടു പുറകില്‍ വന്നുക്കൊണ്ട് അഞ്ജലിയെ പിടിച്ചു..
“എന്താ അജലി എന്ത് പറ്റി”
അവളുടെ മറുപടി മൌനമായിരുന്നു ..
“എന്താ അഞ്ജലി..ഞാന്‍ ഞാന്‍ അങ്ങനെ ചെയ്തക്കൊണ്ടാണോ...എടോ..ഞാന്‍ ....ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചല്ല...അഞ്ജലി ...അഞ്ജലി ആം സൊ “
അത് മുഴുമിപ്പിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പൊത്തി ...
“ഹരി എന്നോട് ഒരിക്കലും ഈ സോറി എന്ന വാക്ക് പറഞ്ഞേക്കല്ലേ “
“പിന്നെ ...പിന്നെ നിനക്കെന്നതാ പറ്റിയെ”
“എനിക്കൊന്നും പറ്റിയിട്ടല്ല...അവിടുന്ന് ഒന്നും പറ്റാതിരിക്കാന്‍ വേണ്ടിയാ ഇറങ്ങി പൊന്നെ”
അത് പറയുമ്പോള്‍ പക്ഷെ അഞ്ജലിയുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു
“എന്നുവചാല്‍”
“എന്നുവച്ചാല്‍ ഒന്നുല...വാ പോവാ”
“ഹ പറയെടോ”
“ഹരി...എന്‍റെ ഹരി...അല്ലെലെ ഞാന്‍ ആകെ ഭൂമിയില്‍ സ്വര്‍ഗത്തിലും അല്ലാത്ത അവസ്ഥയില....അപ്പൊ ആ സമയത്ത് അങ്ങനെ ഒക്കെ കൂടെ ആയാല്‍”
അത് പറഞ്ഞു അഞ്ജലി ഒന്ന് ചുറ്റും നോക്കി ഹരിയുടെ അടുത്തേക്ക് അല്‍പ്പം കൂടെ ചേര്‍ന്ന് നിന്നു...അവന്‍റെ കണ്ണുകളിലേക്കു മാത്രം നോക്കി..അഞ്ജലിയുടെ ആ നോട്ടത്തിലെ സ്നേഹം അവനോടുള്ള കാമം മോഹം ആഗ്രഹം ഇതെല്ലം വേര്‍തിരിച്ചെടുക്കാന്‍ ഹരി നന്നേ പാടുപെട്ടു ..അഞ്ജലി തുടര്‍ന്നു
“അവിടെ വച്ചു...അങ്ങനെ ഒക്കെ നീ ...ഞാന്‍ അവിടെ നിനക്ക് കിടന്നു തന്നു പോകും ഹരി ...നിന്‍റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആകില്ല എനിക്ക് “
അഞ്ജലിയുടെ മുഖം നാണത്താല്‍ നിറഞ്ഞു..അവള്‍ തല കുനിച്ചു...കള്ള ചിരി ചിരിച്ചുകൊണ്ട് ഹരി അഞ്ജലിയുടെ തല ഉയര്‍ത്തി....അവള്‍ക്കു നാണം കൊണ്ട് ഹരിയുടെ മുഖം നോക്കാന്‍ പോലും കഴിഞ്ഞില്ല ..
“ശേ ,,,ഇത് നേരത്തെ അറിഞ്ഞിരുന്നേല്‍ ഇച്ചിരി കൂടെ “
“അയ്യട ..അതെനിക്കറിയായിരുന്നു..അതുകൊണ്ടാ വേഗം എണീച്ചു പൊന്നെ...”
“ശെടാ മിസ്സ് ആയിപ്പോയി..അല്ല തീയറ്റെറില്‍ വേറെ എവിടെ ആയാലും പ്രശ്നം ഇല്ലല്ലോ “
“അയ്യട...മോന്‍റെ പൂതി മനസില്‍ ഇരിക്കാത്തെ ഉള്ളു...ആദ്യം ഒരു താലി
💬 Comments
View all comments