Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
ഹരി...ആ സ്വപനം ഞാന്‍ കാണുമ്പോള്‍ എല്ലാം മോളുണ്ടായി കഴിഞ്ഞ കുറച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്ക് എനിക്ക് എന്നെ കാണാന്‍ കഴിയില്ല”
അത് കേട്ടപ്പോള്‍ ഹരിയുടെ ചുണ്ടില്‍ ചചിരി വന്നു..
“ഹാ അപ്പൊ ഒന്നുകില്‍ നീ മരിച്ചു പോയി കാണും അല്ലെങ്കിലും ഞാനും മോളും”
അത് പറഞ്ഞു മുഴുമിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പോത്തികൊണ്ട് തലകൊണ്ട് ഇല്ലെന്നു തലയാട്ടി..
“അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ഹരി..കഴിഞ്ഞ ജന്മത്തിലോ കഴിയാതെ പോയി ഈ ജന്മത്തില്‍ എങ്കിലും എനിക്ക് ഹരിയുടെ മാത്രമാകണം”
“എന്‍റെ അഞ്ജലി ഞാന്‍ ഒരു താമശ പറഞ്ഞതല്ലേ ..”
അഞ്ജലിയുടെ നിറഞ്ഞ കണ്ണുകള്‍ പതിയെ തുടച്ചുകൊണ്ട് ഹരി പറഞ്ഞു..
“തമാശക്ക് പോലും അങ്ങനെ ഒന്നും പറഞ്ഞുപോയെക്കല്ലേ ഹരി..എനിക്കതൊന്നും സഹിക്കാന്‍ കഴിയില്ല “
“ഇല്ല ഇനി ഞാന്‍ അങ്ങനെ ഒന്നും പറയില്ല പോരെ...”
അഞ്ജലി ചിരിക്കാന്‍ ശ്രമിച്ചു..
“അല്ല കഴിഞ്ഞ ജന്മത്തില്‍ ഒരു കുഞ്ഞു എന്നല്ലേ പറഞ്ഞെ..നമുക്ക് ഈ ജന്മം ആ കുറവങ്ങു നികത്തിയെക്കാം ഒരു അഞ്ചു കുഞ്ഞുങ്ങള്‍ എന്താ”
“അയ്യട..മോന്‍റെ പൂതി മനസില്‍ ഇരിക്കാത്തെ ഉള്ളു”
“അതെന്താ”
“എനിക്കൊനും വയ്യ അഞ്ചെണ്ണത്തെ ഒന്നും പ്രസവിക്കാന്‍”
അപ്പോളേക്കും അഞ്ജലിയുടെ ആ സങ്കടഭാവം വിട്ടൊഴിഞ്ഞിരുന്നു
“അയ്യോ അങ്ങനെ പറയരുത് പ്ലീസ് ഞാന്‍ സ്വപനം കണ്ടു പോയി അതുകൊണ്ടല്ലേ..ഞാന്‍ അല്ലെ അദ്വാനിക്കുന്നെ”
“പോ അവിടുന്ന് കള്ളത്തെമ്മാടി...”
അഞ്ജലി ഹരിയുടെ വയറില്‍ പതിയെ ഇടിച്ചു..
“ഹരി നിനക്കറിയോ ഇന്ന് ഈ ലോകത്തില്‍ ഏറ്റവും വലിയ സന്തോഷവതി ഞാന്‍ ആയിരിക്കും...അത്രക്കും ഹാപ്പി ആണ് ഞാന്‍ ...നിന്‍റെ കൂടെ ഇങ്ങനെ ഒന്ന് സംസാരിക്ക..കൂടെ നടക്ക
💬 Comments
View all comments