0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

ചേര്‍ന്ന് നില്ക്ക..ഹോ”
അഞ്ജലിയുടെ സംസാരത്തില്‍ അവളുടെ നിശ്വാസത്തില്‍ എല്ലാം ഹരി മാത്രമായിരുന്നു ..
“ഞാനും അങ്ങനെ ആടോ..പിന്നെ നിനക്കറിയാലോ എനിക്ക് ഒരുപാട് കുറെ കാര്യങ്ങള്‍ ഉണ്ട്...അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്‍റെ ഇഷ്ട്ടങ്ങള്‍ എന്നും ഞാന്‍ കുഴിച്ചു മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത് “
“എനിക്കറിയാം ഹരി...പക്ഷെ ഇനി മുതല്‍ ഹരിയുടെ എല്ലാ ഇഷ്ട്ടങ്ങളും കണ്ടറിഞ്ഞു അതു ചെയ്യാന്‍ ഹരിയോട് കൂടെ ഞാനും ഉണ്ടാകും എന്നും”
“ഉറപ്പാണോ”
“സംശയം ഉണ്ടോ ഹരിക്ക്?”
“സംശയം ഒന്നുല ..ഞാന്‍ എന്ത് പറഞ്ഞാലും ചെയ്യോ”
“ഉം ചെയ്യും ഹരി..”
“എങ്കില്‍ ഓടി പോയി ദെ ആ വരുന്ന ലോറിടെ മുന്നിലേക്ക് ചാടിക്കേ”
ഹരിയെ സ്നേഹത്തോടെ ഒന്ന് നോക്കിക്കൊണ്ട്‌ അഞ്ജലി ആ ലോറി ലക്ഷ്യമാക്കി ഓടി...പക്ഷെ ഹരി അപ്പോളേക്കും അവളുടെ കൈ പിടിച്ചു നിര്‍ത്തി
”എന്തുവാ അഞ്ജലി ഇത്”
“ഞാന്‍ പറഞ്ഞില്ലേ ഹരി ..നീ പറഞ്ഞ എന്തും ഞാന്‍ ചെയും അതിനു ഞാന്‍ രണ്ടാമതൊന്നും ആലോചിക്കില്ല...എനിക്കത്രക്കു ഇഷ്ട്ടമാനു നിന്നെ ഹരി”
“എന്ന് വച്ച് ..ഞാന്‍ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ അങ്ങ് പോക”
“അതിനു പോകാന്‍ ഹരി സമ്മതിചില്ലലോ ...ഹരി എന്നെ കൈവിടൂല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട് ഹരി..പിന്നെ ഞാന്‍ എന്തിനാ പേടിക്കുന്നെ”
ഹരിയുടെ കണ്ണുകളില്‍ നോക്കി അഞ്ജലി അത് പറയുമ്പോള്‍ ഹരിയോടുള്ള അഞ്ജലിയുടെ വിശ്വാസം അവിടെ ഊറ്റി ഉറപ്പിക്കപ്പെടുകയായിരുന്നു ...ഹരി അഞ്ജലിയുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു അവളുടെ നെറുകില്‍ ചുംബിച്ചു..
ആ ലോകത്തില്‍ മറ്റാരും അവരെ ശല്യം ചെയ്തില്ല...അവരുടെ ആ സ്വകാര്യ മുഹൂര്‍ത്തം പക്ഷെ ചില ക്യാമറ കണ്ണുകള്‍ ഒപ്പി എടുക്കുന്നത് മാത്രം

💬 Comments

View all comments