0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 580

തിന്നാന്‍ ഉള്ള വിശപ്പുണ്ട്”
കിരണ്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയ പാടെ പറഞ്ഞു..
“ഹാ ഞാന്‍ പറഞ്ഞില്ലേ അമ്മെ കിരണ്‍ ചേട്ടന്‍റെ ആദ്യത്തെ ഡൈലോഗ് ഇതാരിക്കുന്നു..ഇവിടെ ആനയെ പുഴുങ്ങി വച്ചിട്ടില “
തമാശ രൂപേണ ഹരിയുടെ അനിയത്തി ആണ് അത് പറഞ്ഞത്...അഞ്ജലി എല്ലാവര്ക്കും പുറകിലായി അല്‍പ്പം ഭയത്തോടെ തന്നെ ആണ് നിന്നത്..
“ഒന്ന് പോടീ എന്‍റെ അമ്മ എനിക്ക് തിന്നാന്‍ ഉള്ളത് ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും എന്നത് എനിക്കറിയാം “
കിരണ്‍ അത് പറഞ്ഞു അകത്തേക്ക് ഓടി കയറി
“ഇങ്ങനൊരു സാധനം”
റോസാണ് അത് പറഞ്ഞത്...
“അല്ല ചേച്ചി എന്താ പുറകില്‍ നില്‍ക്കുന്നെ”
ശില്‍പ്പ അഞ്ജലിയോടു അത് ചോദിച്ചു കൊണ്ട് അവളെ മുന്നിലേക്ക്‌ വലിച്ചു നിര്‍ത്തി...സാരിയാണ് അഞ്ജലിയുടെ വേഷം..അവള്‍ എല്ലവരെയും ഒന്ന് നോക്കി...ഹരിയുടെ അമ്മ അഞ്ജലിയെ നോക്കി ചിരിച്ചു അപ്പോളേക്കും ഹരിയുടെ അനിയത്തി വേഗത്തില്‍ അകത്തേക് ഓടി ..
“അമ്മെ ഇതാരന്നു മനസിലായോ”
സൂരജ് ചോദിച്ചു..
“പിന്നെ എന്‍റെ കുട്ടിനെ കണ്ടാല്‍ എനിക്ക് മന്സിലകാണ്ടിരിക്കോ” ..അഞ്ജലിയുടെ നെറുകില്‍ തലോടി ചേര്‍ത്തു പിടിച്ചു കൊണ്ട് ഹരിയുടെ അമ്മ പറഞ്ഞപ്പോള്‍ സത്യത്തില്‍ അഞ്ജലി സന്തോഷം കൊണ്ട് നെടു വീര്‍പ്പിട്ടു..
“വാ മോളെ കയറി വാ”
ഹരിയുടെ അമ്മ അത് പറഞ്ഞപ്പോളെക്കും കത്തിച്ചു പിടിച്ച ഒരു നിലവിളക്കുമായി ഹരിയുടെ പെങ്ങള്‍ പുറത്തേക്ക് വന്നു ..
“ഹലോ ഇതെന്ന ഇതൊക്കെ “
ഹരിയാണ് അത് ചോദിച്ചത് ..
“എന്‍റെ മരുമകള്‍ ആദ്യമായി ഈ വീട്ടിലേക്കു വരുമ്പോള്‍ അവള്‍ വിളക്കേന്തി വേണം കയറാന്‍ അതിപ്പോ നീ ഒരു താലി കേട്ടില എന്നിരുന്നാലും ഇവള്‍ എന്‍റെ മരുമോള്‍ തന്നെയാ”
അത് പറഞ്ഞു അഞ്ജലിയുടെ കൈയിലേക്ക്‌ അമ്മ ആ വിളക്ക് നല്‍കി...അഞ്ജലിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിഞ്ഞു..റോസും സുഷമ്മയും ശില്‍പ്പയും മറ്റുള്ളവര് എല്ലാവരും സന്തോഷത്തോടെ ചിരിച്ചു..അഞ്ജലി ഹരിയുടെ മുഖത്തേക്ക് നോക്കിയക്കപ്പോള്‍ ചിരിച്ചു കൊണ്ട് ഹരി സമ്മതം നല്‍കി..
“വലതു കാല്‍ വച്ച് കയറു മോളെ “
ഹരിയുടെ അമ്മ അത് പറഞ്ഞപ്പോള്‍ അഞ്ജലി സന്തോഷത്തോടെ വലതു കാല്‍ വച്ച് ആ വീട്ടിലേക്കു കയറി...ഹരിയുടെ കൈയില്‍ സൂരജ് മുറുകെ പിടിച്ചു..ഹരി

💬 Comments

View all comments