Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
“ഓ നമ്മളെ ഒക്കെ ഇനി ആര് ഓര്‍ക്കാനാ ഹരി....”
“അതെന്ന മിസ്സ് എനിക്ക് അമ്നെഷ്യ ഒന്നും ഇതുവരെ പിടിപ്പെട്ടില്ല”
“അല്ല ഇനിയിപ്പോ ഹരിക്ക് എന്‍റെ ഒന്നും ആവശ്യം വരില്ലല്ലോ”
“അതിനിപ്പോള്‍ നേരത്തെയും എനിക്ക് മിസ്സിന്റെ ആവശ്യം വന്നിട്ടില്ലല്ലോ...പിന്നെ നിങ്ങളുടെ ഈ ചൊറിഞ്ഞ സ്വഭാവം വേറെ ആരുടേലും അടുത്ത് കാണിക്കുന്നതാകും നല്ലത്”
അതും പറഞ്ഞുകൊണ്ട് ഹരി അവിടെ നിന്നും ബുക്കും എടുത്തു ഇരിക്കാനുള്ള സ്ഥലത്തേക്ക് പോയി..മൃദുല ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി അടുത്തുള്ള ടേബിളില്‍ പതിയെ അടിച്ചു ...അപ്പോളേക്കും അഞ്ജലി അങ്ങോട്ട് കയറി വന്നു അവളെ കൂടെ കണ്ടപ്പോള്‍ മൃദുലയുടെ കോപം ഇരട്ടി ആയി....
അഞ്ജലി നേരെ പോയത് ഹരി ഇരിക്കുന്ന സ്ഥലത്തേക്കാണ്...അവിടെ ഒരു കസേര വലിച്ചിട്ടു കൊണ്ട് അവള്‍ അവന്‍റെ അടുത്തിരുന്നു...മൃധുലക്ക് ഇത് കണ്ടു സഹിച്ചില്ല..
“അതെ ഇതൊന്നും ഇവിടെ നടക്കില്ല ...ഇത് ലൈബ്രറി ആണ് അല്ലാതെ പാര്‍ക്കല്ല”
മൃദുല അഞ്ജലിയെ നോക്കി ദഹിപ്പിച്ചു കൊണ്ട് പറഞ്ഞു...അഞ്ജലി ഇരിക്കുന്ന സ്ഥലത്ത് നിന്നും എണീറ്റ് മുന്നിലേക്ക് നടന്നു വന്നു..ഹരി ഇതൊന്നും നോക്കാതെ പുസ്തകത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഇരിക്കുകയാണ്..
“അതെ ഇത് പാര്‍ക്കല്ല...അതിപ്പോ ഈ പുസ്തകങ്ങള്‍ എല്ലാം കണ്ടാല്‍ എനിക്ക് തന്നെ അറിയാലോ മിസ്സേ”
അഞ്ജലി ഹരി കേള്‍ക്കാതെ പതിയെ സ്വരം താഴ്ത്തി മൃധുലയോട് പറഞ്ഞു...
“ഇതൊന്നും ഇവിടെ നടക്കില്ല”
“ഏതൊന്നും”
“എന്തായാലും..ഇത് ഞാന്‍ കമ്പ്ലൈന്റ് ചെയ്യും”
‘ആണോ എന്നാല്‍ വേഗം ചെന്ന് പറ....പ്രിന്‍സിപ്പലിനോട്...”
“ആഹ രണ്ടും കൂടി ഒട്ടി സെറ്റയല്ലോ മിസ്സേ”
മരിയ അതും പറഞ്ഞുകൊണ്ട് ലൈബ്രറിയിലേക്ക് കയറി വന്നു ...അഞ്ജലി പുച്ചത്തോടെ ചിരിച്ചു...ഹരി ശബ്ദം കാരണം അല്‍പ്പം
💬 Comments
View all comments