0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

വിളിച്ചത്
“ഹരി ..പ്ലീസ് എന്‍റെ മുന്നില്‍ ഇങ്ങനെ കൊഞ്ചി സംസരിചെക്കല്ലേ..ഇപ്പൊ തന്നെ എങ്ങനെ ഒക്കെയോ ആണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നെ...ഞാന്‍ ഇവിടെ ..പോയെ ഇവിടെ ആകെ ക്യാമറ ആണ് ..നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ ...നടന്നെ നടന്നെ..ഈ താഴിക കുടോ എല്ലാ കുടങ്ങളും മോനുള്ളത് തന്നെ ആണ് സമയം ആകുമ്പോള്‍ തരാട്ടോ...നടന്നെ നടന്നെ “
അഞ്ജലി ഹരിയെ ഉന്തിക്കൊണ്ടു മുന്നോട്ടു നടന്നു ,..
ബൈക്ക് ഹോസ്റെലിന്റെ അവിടെ വന്നു നിന്നപ്പോള്‍ ജനാല വഴി പല കണ്ണുകളും അവരെ തുറിച്ചു നോക്കി...ചിലരുടെ കണ്ണില്‍ അത്ഭുതം ചിലതില്‍ അസൂയ മറ്റു ചിലതില്‍ സന്തോഷം എന്നാല്‍ ചില കണ്ണുകള്‍ ഈ കാഴ്ച കണ്ടു ചുവന്നു തുടിച്ചു..ദേഷ്യം കോപം പക അങ്ങനെ ഭാവങ്ങള്‍ ആ കണ്ണില്‍ മിന്നി മറിഞ്ഞു ...
“എന്ന ഇനി എന്‍റെ മോള്‍ ചെല്ല്..അതെ പറഞ്ഞത് ഓര്‍മയുണ്ടല്ലോ അടുത്ത സണ്ടേ ആണ് വീട്ടിലേക്കു പോകുന്നെ “
ഹരി അത് പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം അല്‍പ്പം മ്ലാനമായി
“എന്താടോ “
“ഞാന്‍ വരണോ ഹരി ..അമ്മക്കൊക്കെ എന്നെ ഇഷ്ട്ടാകോ “
“അതെന്ന വരണോ എന്ന്..മര്യാദക്ക് വന്നോണം..എന്‍റെ വീട്ടുക്കാര്‍ക്കെല്ലാം നിന്നെ ഒത്തിരി ഇഷ്ട്ടവാടോ അത് നിനക്ക് അവിടെ വരുമ്പോള്‍ മന്സിലായിക്കോളും ..ഓക്കേ “
“എന്നാലും എനിക്കെന്തോ “
“ആഹ രണ്ടും കൂടെ കറങ്ങി നടക്കാലെ..അതെ ഈ പരീക്ഷ എനിക്ക് മാത്രമല്ല “
അഞ്ജലി പറഞ്ഞു തീരും മുന്‍പേ ശില്പ ഇങ്ങനെ പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു...ഹരി ചിരിച്ചു..അഞ്ജലിയും
“ചേച്ചി ഈ സാരിയില്‍ സൂപ്പെര്‍ ആയിട്ടുണ്ട്‌ “
ശില്‍പ്പ അഞ്ജലിയോടു ചേര്‍ന്ന് നിന്നുക്കൊണ്ട് പറഞ്ഞു...അഞ്ജലി ശില്‍പ്പയെ

💬 Comments

View all comments