0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 585

ഈ ജന്മം കഴുകി കളയാന്‍ നിനക്ക് കഴിയില്ല....ഹ..ഹ..ഹ..ഹ..”
അയാള്‍ വീണ്ടും അട്ടഹസിച്ചു...അഞ്ജലിക്ക് ചുറ്റും ഒരു തവണ കൂടെ അയാള്‍ വലം വച്ച് നടന്നു..വീണ്ടും അഞ്ജലിയുടെ അടുത്തേക്ക്‌ നീങ്ങി നിന്നു..അയാളുടെ കണ്ണുകളില്‍ നിന്നും രക്തം പൊടിഞ്ഞു വീഴും പോലെ..
“നിന്‍റെ മുജെന്മ ശാപം..അത് നീ പേറിയെ പറ്റു..കാത്തിരിപ്പുണ്ട്‌ മരണം നിനക്ക് തൊട്ടു പുറകില്‍ “
അഞ്ജലിയുടെ വലതു ചെവിയില്‍ പതിയെ കാറ്റ് പോലും കേള്‍ക്കാത്ത അത്ര പതിയെ അത് പറയുമ്പോള്‍ അഞ്ജലിയുടെ ശരീരത്തിലൂടെ കൊള്ളിയാന്‍ മിന്നി....
“നിന്‍റെ...നിന്നെ എന്നും വേട്ടയാടുന്ന സ്വപനം അതിന്‍റെ സത്യാവസ്ഥ നീ തിരക്കിയോ...നിനക്കവനെ സ്വന്തമാക്കാന്‍ കഴിയില്ല..അവന്‍ ഈ ജന്മവും നിനക്ക് വിധിക്കപ്പെട്ടവനല്ല..പോ....ഒഴിഞ്ഞു പോ...അവന്‍റെ ജീവിതം നിനക്കുള്ളതല്ല....ഈ കാറ്റില്‍ പോലും ഉണ്ട് നിന്‍റെ മരണം...ശത്രുക്കള്‍ നിനക്കായി കരുക്കള്‍ നീക്കുന്നു...ആ അഗ്നിയില്‍ പെട്ടു വെന്തുരുകും മുന്നേ പോ...ഓടി പോ...”
വീണ്ടും ആര്‍ത്തട്ടഹസിച്ചു ചിരിച്ചുകൊണ്ട് അയാള്‍ ഒരു നിമിഷം അവിടം നൃത്തം വച്ചു..അഞ്ജലി ആര്‍ത്ത് കരഞ്ഞു...
“കാലനെ കൈന്തവനെ വേലപെരിയെഴും വേദകനെ...കാലനെ കൈന്തവനെ വേലപെരിയെഴും വേദകാണെ”
പ്രത്യക താളത്തില്‍ അത് പറഞ്ഞു അയാള്‍ ചുവടു വച്ചപ്പോള്‍ കാറ്റ് ആഞ്ഞു വീശി അഞ്ജലി ഭയത്താല്‍ കരഞ്ഞു...അഞ്ജലി കണ്ണുകള്‍ മുറുകെ അടച്ചു പെട്ടന്നു അഞ്ജലിയെ ആരോ തട്ടി വിളിച്ചു ...അഞ്ജലി കണ്ണുകള്‍ തുറന്നു ഭയത്തോടെ ചുറ്റും നോക്കി..
താന്‍ തന്‍റെ ഹോസ്റ്റെല്‍ മുറിയില്‍ തന്നെ ആണ് മുകളില്‍ അല്‍പ്പം ശബ്ദത്തോടെ ഫാന്‍ കറങ്ങി കൊണ്ടിരുന്നു..റോസ് അഞ്ജലിയെ ഭയത്തോടെ നോക്കി..അഞ്ജലി ആകെ വിയര്‍ത്തിരുന്നു...റോസ് വേഗത്തില്‍ വെള്ളത്തിന്‍റെ ജഗ് അവള്‍ക്ക് നേരെ നീട്ടി..സുഷമ്മ അഞ്ജലിയെ താങ്ങി പിടിച്ചു ഇരുന്നു
അഞ്ജലി ആ ജഗിലെ വെള്ളം മുഴുവനെ കുടിച്ചു തീര്‍ത്ത്‌കൊണ്ട് റോസിനെ നോക്കി..
“എന്താ..എന്താ അഞ്ജലി..എന്തിനാ നീ നിലവിളിച്ചേ..നീ ..നീ പിന്നേം ആ സ്വപനം കണ്ടോ?”
“ഞാന്‍...റോസേ..ഞാന്‍”
അത് പറഞ്ഞുകൊണ്ട് അഞ്ജലി റോസിന്റെ ചുമലില്‍ കിടന്നുകൊണ്ട് വിങ്ങി പൊട്ടി കരഞ്ഞു ..സുഷമ്മയും റോസും മുഖത്തോടു മുഖം നോക്കി
“എന്താ പറ്റിയെ എന്ന് പറ അഞ്ജലി”
“എടാ ഞാന്‍ ..”
അഞ്ജലി അവള്‍ കണ്ട സ്വപനം മുഴുവനായും അവരോടു പറഞ്ഞുകൊണ്ട് കരഞ്ഞു..
“ഉം ഇന്ന് ഹരി അവന്‍റെ വീട്ടില്‍

💬 Comments

View all comments