Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
ഹരിയുടെ നാട്ടിലാണ് ,,,,അഞ്ജലിക്ക് മാത്രമാണ് ആ വണ്ടിയില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നത്...ഹരിയുടെ വീട്ടുക്കാര്‍ക്ക് താനെ നേരില്‍ കാണുമ്പോള്‍ ഇഷ്ട്ടമാകുമോ എന്നൊരു ഭയം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു ...
ഹരിയുടെ വീടിനു മുന്നിലായി വണ്ടി നിന്നു..ചെറിയൊരു വീടാണ് ഹരിയുടെത്..മുറ്റം നിറയെ ധാരാളം പൂക്കള്‍...അവര്‍ വന്നതറിഞ്ഞ് ഹരിയുടെ അമ്മയും അനുജത്തിയും ഉമ്മറത്തേക്ക് വന്നു...
“അമ്മെ...തിന്നാന്‍ ഉള്ളതെല്ലാം എടുത്തോ ഒരു ആനയെ തിന്നാന്‍ ഉള്ള വിശപ്പുണ്ട്”
കിരണ്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയ പാടെ പറഞ്ഞു..
“ഹാ ഞാന്‍ പറഞ്ഞില്ലേ അമ്മെ കിരണ്‍ ചേട്ടന്‍റെ ആദ്യത്തെ ഡൈലോഗ് ഇതാരിക്കുന്നു..ഇവിടെ ആനയെ പുഴുങ്ങി വച്ചിട്ടില “
തമാശ രൂപേണ ഹരിയുടെ അനിയത്തി ആണ് അത് പറഞ്ഞത്...അഞ്ജലി എല്ലാവര്ക്കും പുറകിലായി അല്‍പ്പം ഭയത്തോടെ തന്നെ ആണ് നിന്നത്..
“ഒന്ന് പോടീ എന്‍റെ അമ്മ എനിക്ക് തിന്നാന്‍ ഉള്ളത് ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും എന്നത് എനിക്കറിയാം “
കിരണ്‍ അത് പറഞ്ഞു അകത്തേക്ക് ഓടി കയറി
“ഇങ്ങനൊരു സാധനം”
റോസാണ് അത് പറഞ്ഞത്...
“അല്ല ചേച്ചി എന്താ പുറകില്‍ നില്‍ക്കുന്നെ”
ശില്‍പ്പ അഞ്ജലിയോടു അത് ചോദിച്ചു കൊണ്ട് അവളെ മുന്നിലേക്ക് വലിച്ചു നിര്‍ത്തി...സാരിയാണ് അഞ്ജലിയുടെ വേഷം..അവള്‍ എല്ലവരെയും ഒന്ന് നോക്കി...ഹരിയുടെ അമ്മ അഞ്ജലിയെ നോക്കി ചിരിച്ചു അപ്പോളേക്കും ഹരിയുടെ അനിയത്തി വേഗത്തില്‍ അകത്തേക് ഓടി ..
“അമ്മെ ഇതാരന്നു മനസിലായോ”
സൂരജ് ചോദിച്ചു..
“പിന്നെ എന്‍റെ കുട്ടിനെ കണ്ടാല്‍ എനിക്ക് മന്സിലകാണ്ടിരിക്കോ” ..അഞ്ജലിയുടെ നെറുകില്‍ തലോടി ചേര്‍ത്തു പിടിച്ചു കൊണ്ട് ഹരിയുടെ അമ്മ പറഞ്ഞപ്പോള്‍ സത്യത്തില്‍ അഞ്ജലി സന്തോഷം കൊണ്ട് നെടു വീര്‍പ്പിട്ടു..
“വാ മോളെ കയറി വാ”
💬 Comments
View all comments