Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
ഹരിയുടെ അമ്മ അത് പറഞ്ഞപ്പോളെക്കും കത്തിച്ചു പിടിച്ച ഒരു നിലവിളക്കുമായി ഹരിയുടെ പെങ്ങള്‍ പുറത്തേക്ക് വന്നു ..
“ഹലോ ഇതെന്ന ഇതൊക്കെ “
ഹരിയാണ് അത് ചോദിച്ചത് ..
“എന്‍റെ മരുമകള്‍ ആദ്യമായി ഈ വീട്ടിലേക്കു വരുമ്പോള്‍ അവള്‍ വിളക്കേന്തി വേണം കയറാന്‍ അതിപ്പോ നീ ഒരു താലി കേട്ടില എന്നിരുന്നാലും ഇവള്‍ എന്‍റെ മരുമോള്‍ തന്നെയാ”
അത് പറഞ്ഞു അഞ്ജലിയുടെ കൈയിലേക്ക് അമ്മ ആ വിളക്ക് നല്‍കി...അഞ്ജലിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിഞ്ഞു..റോസും സുഷമ്മയും ശില്‍പ്പയും മറ്റുള്ളവര് എല്ലാവരും സന്തോഷത്തോടെ ചിരിച്ചു..അഞ്ജലി ഹരിയുടെ മുഖത്തേക്ക് നോക്കിയക്കപ്പോള്‍ ചിരിച്ചു കൊണ്ട് ഹരി സമ്മതം നല്‍കി..
“വലതു കാല്‍ വച്ച് കയറു മോളെ “
ഹരിയുടെ അമ്മ അത് പറഞ്ഞപ്പോള്‍ അഞ്ജലി സന്തോഷത്തോടെ വലതു കാല്‍ വച്ച് ആ വീട്ടിലേക്കു കയറി...ഹരിയുടെ കൈയില്‍ സൂരജ് മുറുകെ പിടിച്ചു..ഹരി കണ്ണടച്ചു കാണിച്ചു..എല്ലാവരും അകത്തേക്ക് കയറി..
കിരണ്‍ അപ്പോളേക്കും അവിടെ ടേബിളില്‍ വച്ച എന്തോ ഭക്ഷണം വായിലാക്കിയിരുന്നു..അഞ്ജലിയുടെ അമ്പരപ്പിന് അല്‍പ്പ സമയം ആയുസുണ്ടായിരുനു..തുടര്‍ന്ന് അവള്‍ അടുക്കളിയില്‍ അമ്മയുടെ കൂടെ സഹായി ആയി...എല്ലാവര്ക്കും ഭക്ഷണം വിളമ്പുന്ന തിരക്കില്‍ അവളും കൂടി..
ഹരിയുടെ അച്ഛന് ഭക്ഷണം വിളമ്പിയത് അവളായിരുന്നു..വിശേഷങ്ങള്‍ എല്ലാം പറഞ്ഞു അവര്‍ അവിടെ കൂടി...അഞ്ജലിയെ അമ്മയ്ക്കും പെങ്ങള്‍ക്കും അച്ഛനും എല്ലാം ഒരുപാടിഷ്ട്ടമായി..അവളുടെ വിനയവും സ്നേഹവും എല്ലാം എന്‍റെ മോന്‍ ചേര്‍ന്ന കുട്ടിയാണ് ഇവള്‍ എന്ന അമ്മയുടെ സാക്ഷ്യപ്പത്രം അഞ്ജലിയില്‍ സന്തോഷമുണ്ടാക്കി..
ഭക്ഷണം കഴിച്ചു കൈ കഴുകി അടുക്കള വശത്ത് നിന്നും കയറാന്‍ നിന്ന അഞ്ജലിയെ ഹരി മറ്റാരും കാണാത്ത രീതിയില്‍ അടുക്കയുടെ
💬 Comments
View all comments