0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

വശത്തെ ചുമരിലേക്കു ചാരി നിര്‍ത്തി
“ഹയ്യോ..ഹരി..ദെ എന്താ ഈ കാണിക്കുന്നേ...അവരെല്ലാം അപ്പുറത്തുണ്ട്..ഹരി...എടാ...കള്ളതെമ്മാടി വിടെടാ”
അഞ്ജലി കപടമായ ദേഷ്യം കാണിച്ചു ചിരിച്ചു കൊണ്ട് ഹരിയുടെ കൈയില്‍ കിടന്നു പിടഞ്ഞു...ഹരി അവളെ ചുമരോട് ചാര്‍ത്തി നിര്‍ത്തി ഉമ്മ വക്കാന്‍ ചെന്നപ്പോള്‍
“ഹരി ദെ വേണ്ടാട്ടോ...അമ്മയൊക്കെ ഉണ്ട് ..ഹരി പ്ലീസ് എന്‍റെ മുത്തല്ലേ..പിന്നെ..പിന്നെ തരാം...”
അഞ്ജലിയുടെ കൊഞ്ചല്‍ ഹരിക്ക് നന്നേ ബോധിച്ചു...
“ഇഷ്ട്ടമായോ ഇവിടം”
“ഒരുപാട് ഒരുപാട് ഹരി...എനിക്ക് എന്താ പറയണ്ടത് എന്ന് അറിയില്ല..
“
. ഹരി അഞ്ജലിയുടെ നെറുകില്‍ പതിയെ ഉമ്മ വച്ചു...അഞ്ജലി ഒരു നിമിഷം ഹരിയുടെ ആ നിശ്വാസ ചൂടില്‍ ലയിച്ചു നിന്നു...
“ഹരി “
“ഉം”
“ഞാന്‍ ഇനി തിരിച്ചു പോണോ ഹരി..ഇവിടെ തന്നെ നിന്നാല്‍ പോരെ...ഹരി പോയി പഠിച്ചു ഡോക്ടര്‍ ആയി വാ ഞാന്‍ ഇവിടെ നില്‍ക്കാം ”
“ഹാ ഇതാ ഞാന്‍ നിന്നെ ഇങ്ങോട്ട് കൂട്ടാന്‍ ആദ്യം മടിച്ചത്..എനിക്കിതറിയായിരുന്നു “
“ഇല്ല..ഇല്ല..ഞാന്‍ വരുന്നുണ്ടുന്നെ...പഠിച്ചു ഡോക്ടര്‍ ആയിട്ട് ഞാന്‍ വന്നോളം..എന്‍റെ പോന്നോ ”
അഞ്ജലി ഹരിയുടെ കവിളില്‍ പിടിച്ചു പതിയെ കുലുക്കി
ഹരി വീണ്ടും ഒന്ന് അകത്തേക്ക് പാളി നോക്കിയിട്ട് അഞ്ജലിയുടെ ചുണ്ടില്‍ ചുംബിച്ചു..അഞ്ജലി ഹരിയെ തള്ളി മാറ്റി..
“മോന്‍ പോയെ ...വല്ലവരും കണ്ടാല്‍ ...അങ്ങനെ എന്‍റെ മോനിപ്പോ കട്ട് തിന്നാന്‍ നില്‍ക്കണ്ട..കേട്ടോ...”
അഞ്ജലി അത് പറഞ്ഞു നാണത്തില്‍ കുതിര്‍ന്ന മുഖവുമായി ഹരിയുടെ കവിളില്‍ ഉമ്മ കൊടുത്തുകൊണ്ട് അകത്തേക്ക് നടന്നു ..
വൈകിട്ട് അമ്മയുടെ നിര്‍ദേശ പ്രകാരമാണ് അഞ്ജലിയും ഹരിയും അടുത്തുള്ള കാവിലേക്ക് വിളക്ക് വക്കാന്‍ പോയത് ...സെറ്റ് സാരി ഉടുത്ത് അഞ്ജലി സുന്ദരി

💬 Comments

View all comments