Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
ഈ സായന സന്ധ്യയില്‍ ഞാന്‍ എന്നും തിരി വച്ച് വണങ്ങുന്ന എന്ന കാവിലമ്മയുടെ മുന്നില്‍ വച്ച് ഞാന്‍ എന്‍റെ അഞ്ജലിയെ സ്വന്തമാക്കുന്നു..”
അത് പറഞ്ഞുകൊണ്ട് അഞ്ജലിയുടെ കഴുത്തില്‍ ഹരി താലി ചാര്‍ത്തി ..അഞ്ജലി കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പി പ്രാര്‍ത്തിച്ചു നിന്നു...അഞ്ജലി ഹരിയുടെതായ സന്തോഷത്താല്‍ ആ വലിയ ആല്‍മരം ചെറുതായൊന്നു ഇളകിയപ്പോള്‍ കാവിലമ്മയുടെ അനുഗ്രഹമെന്നപ്പോലെ അല്‍പ്പം ആലിലകള്‍ അവരുടെ മേല്‍ പൊഴിഞ്ഞു വീണു ...
അഞ്ജലിയുടെ ഒഴുകിയിറങ്ങിയ കണ്ണ് നീര്‍ ഹരി തുടച്ചു മാറ്റി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ..
“സന്തോഷം കൊണ്ടാണ് ഹരി...ഈ ഒരു നിമിഷം...എന്‍റെ ...ഹരി എനിക്കിപ്പോളും...ഹരി....എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടവാടോ..എന്‍റെ ശ്വാസം പോലും നീയാണ് “
“അഞ്ജലി നിന്നെ പോലെ എന്നെ ഈ ലോകത്ത് സ്നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല ....നമ്മുടെ ഇടയില്‍ ഈ ഒരു താലിയുടെ കുറവ് പോലും നിനക്ക് ഉണ്ടാകരുത് അതിനു വേണ്ടിയാണ് ഇപ്പോള്‍ ഇത്..”
“ഹരി ,,,എനിക്കിപ്പോ എന്തോരം സന്തോഷമാണ് എന്നറിയാവോ..എന്‍റെ ഹരിയുടെ ഭാര്യയായി ഇങ്ങനെ ഒരു നിമിഷം എങ്കിലും ജീവിച്ചാല്‍ മതി ആയിരുന്നു എന്ന് കൊതിച്ചിട്ടുണ്ട് ഞാന്‍ “
“ഇപ്പൊ ആ ആഗ്രഹവും ഞാന്‍ സാദിചില്ലേ..പിന്നേം എന്തിനാ ഈ കണ്ണുകള്‍ ഇങ്ങനെ നിറയുന്നത് ?”
“സന്തോഷം കൊണ്ടാണ് ഹരി “
“അഞ്ജലി നിന്‍റെ ഈ കണ്ണ് നീര്‍ എന്‍റെ തോല്‍വിയാണ് അതുകൊണ്ട് ഇനി ഈ കണ്ണുകള്‍ നിറഞ്ഞുകൂടഅത് എന്തുകൊണ്ടായാലും “
ഹരി അഞ്ജലിയുടെ നെറുകില്‍ ചുംബിച്ചു..അഞ്ജലി ഒരു നിമിഷം ഹരിയുടെ നെഞ്ചില്‍ ചാരി അവനെ പുണര്‍ന്നു നിന്നു...ആ വലിയ ആല്‍മരത്തിനു വശങ്ങളിലൂടെ അവരുടെ സ്നേഹക്കാഴ്ച്ചകള്‍ കണ്ടുകൊണ്ടു
💬 Comments
View all comments