Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
ആ വലിയ കരിനാഗം ഇഴഞ്ഞു നീങ്ങി..
“അതെ അപ്പോള്‍ പിന്നെ ഇന്ന്കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ആദ്യ രാത്രിയും ഉണ്ടാകും അല്ലെ “
അഞ്ജലിയെ ഒന്നുകൂടെ ചേര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ച ഹരിയെ പതിയെ തള്ളിമാറ്റി അഞ്ജലി ചിരിച്ചു..
“അയ്യട”
“.നീ അല്ലെ പറഞ്ഞെ താലി കേട്ടിട്ട് എല്ലാം എടുത്തോളാന്‍”
“എന്ന് വച്ച് കാവില്‍ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നേ..തെമ്മാടി “
“ഹാ കാവിലമ്മ കണ്ണടചോളുന്നെ...വീട്ടില്‍ എന്നായാലും പറ്റുല”
“എന്നുവച്ച്..കാവ് തീണ്ടാന്‍ നില്‍ക്ക...ഓടിക്കോ അവിടുന്ന്..വേവോളം കാത്തില്ലേ ഇനി ആറോളവും കാക്കാം “
“എന്ന്വച്ചാല്‍ “
“എന്നുവച്ചാല്‍ കോളേജില്‍ ചെല്ലട്ടെ എന്ന് “
“അയ്യട..അത്രയൊന്നും എനിക്ക് പറ്റുല”
“ആഹ ..പോടാ ചെക്കാ...”
അപ്പോളേക്കും ഹരി അഞ്ജലിയുടെ ചുണ്ടില്‍ ഉമ്മ വച്ച് കൊണ്ട് പുറകോട്ടു ഓടി..
“എടാ തെമ്മാടി നിക്കെടാ അവിടെ”
അത് പറഞ്ഞുകൊണ്ട് അഞ്ജലി ഹരിയുടെ പുറകെ ഓടി പെട്ടന്ന് ഒരു ആള്‍ അഞ്ജലിയുടെ മുന്നിലേക്ക് ചാടി വീണു...അഞ്ജലി സ്ഥബ്തയായി നിന്നു...അപ്പോളേക്കും അവിടം നല്ലപ്പോലെ ഇരുട്ടിയിരുന്നു..കാവിലെ വിളക്കിന്‍റെ വെളിച്ചത്തില്‍ അവള്‍ ആ രൂപം ഒന്ന് നോക്കി കണ്ടു ..
ഹരിയെ വിളിക്കാന്‍ അവള്‍ തുനിഞ്ഞെങ്കിലും പക്ഷേ അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല....അവളുടെ തൊണ്ട വരണ്ടുണങ്ങി...കണ്ണുകള്‍ ഭയചികിതമായി ..അഞ്ജലിയുടെ ശ്വാസ നിശ്വാസം കൂടി വന്നു..
അവള്‍ക്കു മുന്നില്‍ വന്ന രൂപ്പത്തെ അഞ്ജലി നോക്കികണ്ടു...ജടപിടിച്ച മുടിയു വലിയ താടിയും ഉള്ള ഒരു കാഷായാ വസ്ത്രധാരി..ഏതോ കാട്ടുവാസിയെപ്പോലെ തോന്നി അവള്‍ക്കു...
വലിയൊരു ഭാണ്ട കെട്ടും കൈയില്‍ വലിയൊരു വടിയും അതില്‍ നാഖത്തിന്റെ മുഖം കൂടെ കണ്ടപ്പോള്‍ അഞ്ജലിയുടെ പകുതി ജീവന്‍ പോയി ..ഒരിറ്റു വെള്ളത്തിനായി അഞ്ജലി
💬 Comments
View all comments