0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 562

ഉന്തി തള്ളി വിട്ടു ...അഞ്ജലി ഫോണുമായി കോറിഡോറിലേക്ക്‌ വന്നു നിന്നു...വിളിക്കാനോ വേണ്ടായോ എന്നവള്‍ ഒരുപാട് തവണ ആലോചിച്ചു...
ഹരി തന്‍റെ സ്വന്തമാണ് ഇന്ന്, പക്ഷെ അവന്‍ അവന്‍റെ ലക്ഷ്യങ്ങള്‍ എന്നിരുന്നാലും ഒരു ഗുഡ് നൈറ്റ് പറയാന്‍ വിളിച്ചാലോ ..വേണം വേണ്ട എന്നുള്ള ചെറിയൊരു യുദ്ധം അവളുടെ മനസില്‍ നടന്നു ..അവസാനം ചീത്ത കേട്ടാലും വേണ്ടില്ല ആ ശബ്ദം ഒന്ന് കേള്‍ക്കണം എന്ന് അഞ്ജലി ഉറപ്പിച്ചു ..
അത്രമാത്രം അഞ്ജലി ഹരിയെ സ്നേഹിക്കുന്നുണ്ട് ....അഞ്ജലി ഫോണില്‍ ഹരിയുടെ നമ്പരില്‍ വിളിച്ചു .. പക്ഷെ ഹരി [ഫോണ്‍ എടുത്തില്ല..അഞ്ജലിക് വലാത്ത സങ്കടം ആയി ..നാളെ അവധി ദിനമാണ് ..ഇനി ഹരിയെ കാണാനമെങ്കില്‍ രണ്ടു ദിവസം കഴിയണം ...
അഞ്ജലിക്ക് വന്നു വന്നു ഹരിയെ ഒരു നിമിഷം പോലും കാത്തിരിക്കാന്‍ വയ്യ എന്നുള്ള അവ്സ്തയയായി ..പെട്ടന്ന് അഞ്ജലിയുടെ ഫോണ്‍ ശബ്ദിച്ചു ..അഞ്ജലി സ്ക്രീനില്‍ നോക്കിയതെ അവളുടെ മുഖം ആയിരം വാട്ടുള്ള ബള്‍ബ് കത്തിയ പോലെ പ്രകാശിച്ചു ..അത് ഹരിയുടെ നമ്പര്‍ ആയിരുന്നു ..
“ഹലോ “
അഞ്ജലി എടുത്തപ്പോള്‍ തന്നെ ഹരിയുടെ ശബ്ദം അവളുടെ ശരീരത്തെ കുളിരണിയിച്ചു ..
“ഉം”
അഞ്ജലിയുടെ മധുരമാര്‍ന്ന മൂളല്‍.
“എന്താ വിളിച്ചേ”
ഹരിയുടെ ഗൌരവ ഭാവത്തിനു കുറവൊന്നും തന്നെ വന്നിട്ടില്ല
“ഞാന്‍ പിന്നെ...”
“ഹാ പറയു “
“അല്ല വെറുതെ കിടന്നോന്നറിയാന്‍..പിന്നെ”
അഞ്ജലിക് എന്ത് പറയണം എന്ന് തന്നെ അറിയാത്ത അവസ്ഥ ആയിരുന്നു ...സംസാരിക്കുന്നതു ഹരിയോടാകുമ്പോള്‍ അത് എപ്പോള്‍ ആയാലും അഞ്ജലി ഒരു പനിനീര്‍ പുഷ്പം പോലെആണ് അവളുടെ ഹരിയോടുള്ള സ്നേഹം വാനോളം ഉയരും ..
“ഇല്ല കിടന്നില്ല ...കിടക്കാന്‍ ആയില്ലലോ..എന്താ നീ കിടക്കാന്‍ പോകാനോ ?”
“അല്ല ഞാന്‍ ..വെറുതെ “
“ഉം മനസിലായി..എക്സാം അടുത്തു നില്‍ക്കുമ്പോള്‍ താനെ വേണ്ടോ അഞ്ജലി ഈ ഫോണ്‍ വിളി “
“അയ്യോ ഇല്ല..ഹരി..ഞാന്‍ ജസ്റ്റ്‌ ഒന്ന്”
“ഉം....പഠനം ഒന്നുമില്ലേ..ദെ ഇനി നീ ഉഴപ്പിയാല്‍ എല്ലാവരും നിന്‍റെ അച്ഛന്‍ അടക്കം എന്നെ ആണ് കുറ്റം പറയ”
“ഇല്ല ഹരി ഞാന്‍ ...ഞാന്‍ പഠിക്കാന്‍ പോകാ...ഗുഡ് നൈറ്റ്”
അഞ്ജലിയുടെ നേര്‍ത്ത പതിഞ്ഞ

💬 Comments

View all comments