0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

തുറന്നു സംസാരിക്കണം”
സുഷമയുടെ വാക്കുകള്‍ അഞ്ജലിക്ക് സന്തോഷം ഉണ്ടാക്കിയെങ്കിലും പക്ഷെ ഹരിയുടെ സ്വഭാവംനാനായി അറിയാവുന്ന അഞ്ജലിക്ക് പക്ഷെ മറ്റുള്ളവരുടെ മുനില്‍ സന്തോഷം അഭിനയിക്കേണ്ട അവസ്ഥ ആണ് ഉണ്ടായത് ...
“അതിപ്പോ അവന്‍ പഠിക്കുവായിരിക്കില്ലേ”
അഞ്ജലി അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു ..
“ഓ പിന്നെ നമ്മുക്കൊന്നും ഇല്ലാത്ത പഠിത്തം..പോടീ പോയി സംസാരിക്ക് പെണ്ണെ”
സുഷമ്മ അഞ്ജലിയെ ഉന്തി തള്ളി വിട്ടു ...അഞ്ജലി ഫോണുമായി കോറിഡോറിലേക്ക്‌ വന്നു നിന്നു...വിളിക്കാനോ വേണ്ടായോ എന്നവള്‍ ഒരുപാട് തവണ ആലോചിച്ചു...
ഹരി തന്‍റെ സ്വന്തമാണ് ഇന്ന്, പക്ഷെ അവന്‍ അവന്‍റെ ലക്ഷ്യങ്ങള്‍ എന്നിരുന്നാലും ഒരു ഗുഡ് നൈറ്റ് പറയാന്‍ വിളിച്ചാലോ ..വേണം വേണ്ട എന്നുള്ള ചെറിയൊരു യുദ്ധം അവളുടെ മനസില്‍ നടന്നു ..അവസാനം ചീത്ത കേട്ടാലും വേണ്ടില്ല ആ ശബ്ദം ഒന്ന് കേള്‍ക്കണം എന്ന് അഞ്ജലി ഉറപ്പിച്ചു ..
അത്രമാത്രം അഞ്ജലി ഹരിയെ സ്നേഹിക്കുന്നുണ്ട് ....അഞ്ജലി ഫോണില്‍ ഹരിയുടെ നമ്പരില്‍ വിളിച്ചു .. പക്ഷെ ഹരി [ഫോണ്‍ എടുത്തില്ല..അഞ്ജലിക് വലാത്ത സങ്കടം ആയി ..നാളെ അവധി ദിനമാണ് ..ഇനി ഹരിയെ കാണാനമെങ്കില്‍ രണ്ടു ദിവസം കഴിയണം ...
അഞ്ജലിക്ക് വന്നു വന്നു ഹരിയെ ഒരു നിമിഷം പോലും കാത്തിരിക്കാന്‍ വയ്യ എന്നുള്ള അവ്സ്തയയായി ..പെട്ടന്ന് അഞ്ജലിയുടെ ഫോണ്‍ ശബ്ദിച്ചു ..അഞ്ജലി സ്ക്രീനില്‍ നോക്കിയതെ അവളുടെ മുഖം ആയിരം വാട്ടുള്ള ബള്‍ബ് കത്തിയ പോലെ പ്രകാശിച്ചു ..അത് ഹരിയുടെ നമ്പര്‍ ആയിരുന്നു ..
“ഹലോ “
അഞ്ജലി എടുത്തപ്പോള്‍ തന്നെ ഹരിയുടെ ശബ്ദം അവളുടെ ശരീരത്തെ കുളിരണിയിച്ചു ..
“ഉം”
അഞ്ജലിയുടെ മധുരമാര്‍ന്ന മൂളല്‍.

💬 Comments

View all comments