Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
അവളോട് സംസാരിച്ചാല്‍ നീ പരീക്ഷക്ക് തോറ്റ് പോകുകയോന്നുമില്ലല്ലോ..എടാ ഇതൊക്കെ കിട്ടാത്ത അല്ലെങ്കില് നഷ്ട്ടപ്പെടുന്ന ഒരു ദിവസം വരും അന്നേ നിനക്ക് മനസിലാകു ഇതൊക്കെ”
സൂരജ് വളരെ സീരിയസ് ആയാണ് അത് പറഞ്ഞത് ..
“കിട്ടിയതെ ഉള്ളു അപ്പോളേക്കും നീ നഷ്ട്ടപ്പെടുന്നതിനെ കുറിചാണോടാ സൂരജെ ഹരിയോട് പറയുന്നേ”
പുറകിലേക്ക് വന്ന കിരണ്‍ അത് പറഞ്ഞു ഹരിയുടെ പുസ്തകം അടച്ചു വച്ച് കൊണ്ടുഅവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു..
“നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇത് എന്തിന്‍റെ കേടാ?”
ഹരി ചിരിച്ചു കൊണ്ടാണ് അത് ചോദിച്ചത്..
“എന്തിന്‍റെ കെടന്നോ നിനക്കിപ്പോ അവളോട് ഇച്ചിരി സംസാരിച്ചാല്‍ എന്താ”
“എന്‍റെ സൂരജെ ഇപ്പോളെ ഞാന്‍ അവളെ വിളിച്ചു ഇങ്ങനെ നീ ഒക്കെ ചെയ്യുന്നപ്പോലെ കൊഞ്ചി കൊണ്ടിരുന്നാലെ അവസാനം എനിക്ക് നിന്‍റെ ഒക്കെ ഗതി തന്നെ ആകും ഉണ്ടാകും”
“അതെന്തു ഗതി”
കിരണിന്‍റെ വകയാണ് ആ ചോദ്യം
“ഹാ അത് നിനക്ക് മനസിലായില്ല..ഇവന്‍ ഏതു സമയവും ആ സുഷമയെ ഇങ്ങനെ വിളിച്ചു വിളിച്ചു ഇപ്പൊ അവര്‍ക്ക് സംസാരിക്കാന്‍ ഒന്നുമില്ല..ഇവന്‍ പിന്നെ എന്താ വേറെ എന്താ നീ പറ ഞാന്‍ പറ ഇതലാതെ എന്ത് തേങ്ങാ കൊലയാ ഇപ്പൊ അവളെ വിളിക്കുമ്പോള്‍ പറയാറുള്ളത്?”
ഹരി ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്..സൂരജ് ഒന്നും പറഞ്ഞുള്ള ..ആ പറഞ്ഞത് ശെരിയാണ് എന്ന് പറഞ്ഞുക്കൊണ്ട് കിരണ്‍ സൂരജിനെ ചോദ്യരൂപേണ നോക്കി ..
“ഹാ അത് നിനക്ക് മന്സിലായിക്കോളും”
സൂരജ് അത് പറഞ്ഞു അവിടെ നിന്നും പോയി ..
“കണ്ട കണ്ട ഉത്രം മുട്ടിയപ്പോള്‍ കുണ്ടി കാണിച്ചു പോയി “
ഹരി അത് പറഞ്ഞു
💬 Comments
View all comments