Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
കെറുവിച്ചു..
“പിന്നെ ഞാനും ഇങ്ങനെ ഓക്കേ തന്നെ ആണ് ആദ്യം പറഞ്ഞത് പക്ഷെ ആ സുഖം ഒന്ന് അറിഞ്ഞാല്‍ മോളെ നീ ഇതൊക്കെ മാറ്റി പറയും...ഹാ ഞാന്‍ വൈകിട്ട് വരട്ടെ അപ്പോളും നീ ഇതു തന്നെ ആണോ പറയാ എന്ന് കാണാം”
സുഷമ്മ അത് പറഞ്ഞുക്കൊണ്ട് പുറത്തേക്ക് പോയി ..അഞ്ജലി ബെഡില്‍ തന്നെ ഇരുന്നു മൊബൈലില്‍ നോക്കി ..വാള്‍പേപ്പറില്‍ ഹരിയുടെ മുഖമാണ്...അവളുടെ ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു..മര്യാദക്ക് ഒന്ന് സംസാരിക്കുക പോലുമില്ല അപ്പോളാ..അവള്‍ മനസില്‍ ഓര്‍ത്താപ്പോളെക്കും ഹരിയുടെ കാള്‍ വന്നു..
അഞ്ജലി കട്ടിലില്‍ നിന്നും എടുത്തു ചാടി പുറത്തേക്ക് ഓടി...
“ഹലോ”
“ഹാ എന്താടോ ഇപ്പോലാണോ എണീറ്റെ?”
“അത്...അത് പിന്നെ ഞാന്‍ ഇന്നലെ പഠിച്ചു ലേറ്റ് ആയാ ഉറങ്ങിയെ”
ഒരു കണ്ണടച്ചു കൊണ്ട് അഞ്ജലി കള്ള ചിരി ചിരിച്ചു പറഞ്ഞു..
“ഉം..ഇന്ന് പുറത്തൊന്നും പോയില്ലേ”
“ഇല്ല”
അഞ്ജലിയുടെ പതിഞ്ഞ സ്വരം ...എപ്പോള്‍ ഹരിയോട് സംസാരിക്കുംബോളും അവള്‍ പോലും അറിയാതെ സ്നേഹത്താല്‍ അവളുടെ മുഖം വിരിയും അവള്‍ സ്വയം നാണത്താല്‍ പൂത്തുലയും...വല്ലാത്തൊരു സ്നേഹം ആണ് ഹരിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ക്കുണ്ടാകുന്നത് ..
“അതെന്തേ..സാധാരണ നീ അവധി ദിനങ്ങള്‍ ഒന്നും പാഴാക്കാറില്ലല്ലോ”
“ഇല്ല..എങ്ങും പോകുന്നില്ല”
“ഉം...എന്ന ശെരി”
“വെക്കുവാണോ”
“എന്തെ”
“അല്ല ഒന്നുല...പിന്നെ...ഒന്നുല്ല..ശെരി..”
“ഉം ശെരി”
അഞ്ജലിയുടെ മുഖം വീണ്ടും മൂഖ്മായി...അവള്‍ ഫോണ്‍ ചെവിയില്‍ നിന്നും പതിയെ എടുത്തു”
“ഹലോ..നീ പോയോ “
ഹരിയുടെ ശബ്ദം വീണ്ടും കേട്ടപാടെ അവള്‍ ഫോണ്‍ വീണ്ടും ചെവിയില്‍ ചേര്‍ത്ത് വച്ചു..
“ഹാ പറയു ഹരി...”
“പിന്നെ...”
“ഹാ പറ”
അഞ്ജലിയുടെ ഹൃധയമിടിപ്പ് കൂടുന്നപ്പോലെ...വല്ലാത്തൊരു അവസ്ഥ ..എന്തുകൊണ്ട് ഇങ്ങനെ അവള്‍ ചിന്തിച്ചു..
“പിന്നെ....നീ എങ്ങും പോകുന്നില്ലെങ്കില്‍ “
“ഇല്ലെങ്കില്‍”
അഞ്ജലിയുടെ ആ ശബ്ധതിനോപ്പം അവളുടെ ശ്വാസ നിശ്വാസം കൂടെ ഉയര്‍ന്നു കേട്ടു..
“അല്ല ..പിന്നെ...നീ എന്‍റെ കൂടെ വരുന്നോ..ചുമ്മാ പുറത്തേക്ക് “
അഞ്ജലിക്ക് സത്യത്തില്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...ഒരു നിമിഷം അവള്‍ക്കു തുള്ളി ചാടാന്‍ ആണ് തോന്നിയത്...അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു...സംഭവം വലുതല്ലെങ്കിലും അഞ്ജലിയെ സംബന്ധിച്ച് അതൊരു വലിയ സംഭവം തന്നെ ആണ് .
തന്‍റെ കിതപ്പ്
💬 Comments
View all comments