0%

Chapter Title : അഞ്ജലിയുടെ സമ്മാനക്കളി [Chippoos]

Author : kkstories Read All Parts 6.1K

അതിൽ ഒരു പെർഫ്യൂം കുപ്പി ആയിരുന്നു "ഗുച്ചി ഫ്ലോറ ഗോർജസ് ഓർക്കിഡ്", അവൾ അത് തിരിച്ചും മറിച്ചും നോക്കി. ഇത് ഇന്ത്യയിൽ കിട്ടുമെന്ന് തോന്നുന്നില്ല, ഇവൻ കുറച്ച് കാശ് ഇറക്കിയിട്ടുണ്ട്. അതിൽ നാലായി മടക്കിയ ഒരു പേപ്പർ കൂടി ഉണ്ടായിരുന്നു. അവൾ അത് തുറന്നു. "എന്റെ മാത്രം അഞ്ജുകുട്ടിക്ക്" എന്ന് തുടങ്ങുന്ന ഒരു കത്തായിരുന്നു അത്. ഇന്ന് വരെ അരുൺ അവളോട് പറഞ്ഞിട്ടില്ലാത്ത വിധത്തിൽ ഉള്ള ഭാഷയിൽ എഴുതിയ ഒരു പ്രേമലേഖനം. ചെറിയ പുഞ്ചിരിയോടെ അവൾ അത് വായിച്ചു തുടങ്ങി. അഞ്ജലിയുടെ വീട്ടിൽ അവളെ കാണാൻ വന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ, കണ്ട ഉടനെ ഇഷ്ട്ടപ്പെട്ടതും പിന്നീട് ഫോണിൽക്കൂടിയുള്ള സല്ലാപങ്ങളും മുതൽ ആദ്യ ചുംബനം വരെ എഴുതിയിരിക്കുന്നു. രണ്ട് പേപ്പർ നിറയെ. ആ പേപ്പറിന് ഒരു സുഗന്ധം ഉണ്ടായിരുന്നു. മുഴുവൻ വായിച്ച് അവൾ പുഞ്ചിരിച്ചു സന്തോഷം കൊണ്ട് അവളുടെ മനസ്സ് നിറഞ്ഞു. ഇത് ചെറിയ ഞെട്ടിപ്പിക്കുന്ന സർപ്രൈസ് തന്നെ അപ്പോൾ അടുത്ത പാക്കെറ്റിൽ എന്തായിരിക്കും. അവൾ അത് എടുത്ത് നോക്കി വളരെ കനം കുറവായിരുന്നു അതിന്. എന്നാൽ അത് പൊതിഞ്ഞിരുന്ന പേപ്പറിൽ ഹൃദയചിഹ്നങ്ങൾ. അവൾ അത് തുറന്നു, ചുവപ്പ് നിറത്തിൽ മൃദുവായ തുണിയിൽ ഉള്ള ഒരു ബിക്കിനി ആയിരുന്നു അതിൽ. അവൾ അമ്പരന്നു, ബിക്കിനി കയ്യിലെടുത്തു നോക്കി. മൂന്നു ത്രികോണാകൃതിയിലുള്ള തുണിക്കഷണങ്ങൾ, വശങ്ങളിൽ വള്ളികൾ തുന്നിച്ചേർത്തിരിക്കുന്നു. ഇവൻ എന്താണ് ഉദ്ദേശിക്കുന്നത്. ഇനി ഇതിൽ വല്ല കത്തും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ? അഞ്ജലി പാക്കറ്റ് മുഴുവൻ പരതി, ഒന്നും കണ്ടില്ല. ഏതായാലും ഇതൊന്ന് ഇട്ട് നോക്കുക തന്നെ, അവൾ കതകടച്ചു

💬 Comments

View all comments