Chapter Title : അഞ്ജിതയിലൂടെ 3 [കാമം മൂത്ത കരിവണ്ട്]
ദൈവത്തിന്റെ പ്രസാദമല്ലേ മോളേ.....
കൊടുക്കുന്തോറും പുണ്യവും കൂടും.....
( കൊടുക്കാൻ ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടു കൂടി സാറിന്റെ നിർബന്ധ പ്രകാരം പ്രസാദം കൊടുക്കാനായി അവൾ പ്രേമിനരികിലേക്കെത്തുന്നു..............)
എന്നാൽ അവൾ അടുത്തു വന്നപ്പോൾ പ്രേം മുഖം തിരിഞ്ഞു നിക്കുന്നു........
അവൻ അവളെ നോക്കാൻ വേണ്ടി അവൾ ഒന്നു ചുമയ്ക്കുന്നു. പക്ഷേ അവൻ അവളെ mind ചെയ്തില്ല. പിന്നെ അവൾ ഒന്നും നോക്കിയില്ല ...... അവനെ വിളിച്ചു......
അത്തു : പ്രസാദം.........
അവൻ അവളെ നോക്കി. പക്ഷെ അപ്പോഴും അവൾടെ മുഖത്ത് ദേഷ്യഭാവം ആയിരുന്നു. എന്നിട്ടും അവൻ കൈ നീട്ടി പ്രസാദം വാങ്ങി ......
അവളെ നോക്കി കൈയ്യിൽ നിന്നും പായസം നാക്ക് കൊണ്ട് നീട്ടി നക്കി..... എന്നിട്ട് അവളെ നോക്കി ആരും കാണാതെ കണ്ണിറുക്കി..... അതുകണ്ട് അവൾ മുഖം തിരിച്ചു....... അവൻ ചൂരലും കൊണ്ട് തിരികെ നടന്നു..........
അന്ന് വൈകിട്ട് കളിക്കാൻ മൈതാനത്ത് വന്ന കണ്ണനോടും അച്ചുവിനോടും അവളോട് തനിക്ക് സംസാരിക്കണമെന്ന് പ്രേം പറയുന്നു. അതിനുള്ള പദ്ധതികൾ അവര് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അവർ അവനോട് പറയുന്നു.
അച്ചു : അടുത്ത ഞായറാഴ്ച അമലിന്റെ Birthday ആണ്. അവൻ ചേട്ടനേയും ക്ഷണിക്കും. ഞങ്ങൾ 6 പേരും ഫംഗ്ഷനിൽ കാണും. അവന്റെ വീട്ടിൽ അവനും അമ്മയും മാത്രമേ ഉള്ളൂ..... അവന്റെ അച്ഛൻ ഗൾഫിലാണ് .....
കണ്ണൻ : അതിനിടയ്ക്ക് അത്തുവുമായി ചേട്ടന്ന് സംസാരിക്കാൻ ഞങ്ങൾ അവസരം ഉണ്ടാക്കിത്തരാം ...... പോരേ.....?????
പ്രേം : ഇതൊക്കെ വല്ലോം നടക്കുവോടാ......????
അച്ചു : ചേട്ടൻ പേടിക്കാതിരി ....... സംസാരിക്കാൻ അവസരം ഉണ്ടാക്കാം ചേട്ടാ.......
പ്രേം : മ്മ്...........................
പിറ്റേന്ന് അമൽ പ്രേമിന്റെ അടുത്തെത്തി ഞാറാഴ്ചയിലെ അവന്റെ Birthday ഫംഗ്‌ഷന് അവനെ ക്ഷണിക്കുന്നു.
അമൽ : ചേട്ടാ ഒരുകാര്യം..... 11 മണിക്കാണ് കേക്ക് മുറിക്കുന്നത്. പക്ഷേ ഞാൻ അവരോട് പറഞ്ഞിരിക്കുന്നത് 10 മണിക്കാണ് കേക്ക് മുറിക്കുകയെന്നാണ്. അതുകൊണ്ട് അവർ 10 മണിക്ക് മുൻപ് എത്തും. പക്ഷേ ചേട്ടൻ 10.30 കഴിഞ്ഞിട്ടേ വരാവൂ. നേരത്തേ വന്നാൽ ഒരു പക്ഷേ അഞ്ജിതയെങ്ങാനും ചേട്ടനോടുള്ള ദേഷ്യം കൊണ്ട് ഇറങ്ങിപ്പോയാലോ..... അതുകൊണ്ട് 10.30 കഴിഞ്ഞ്
💬 Comments
View all comments