Chapter Title : അഞ്ജിതയിലൂടെ 4 [കാമം മൂത്ത കരിവണ്ട്]
അവൾ ബാക്കിയുള്ളവരെയും കോപത്താൽ നോക്കി. അവർ എല്ലാവരും തലതാഴ്ത്തി നിന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഇത് അവരും അറിഞ്ഞിട്ടുള്ള കളി ആയിരുന്നെന്ന്. എന്നാൽ ബർത്ത്ഡേ ആഘോഷം നശിപ്പിക്കണ്ട എന്ന് അത്തു തീരുമാനിച്ചു. പ്രേം അത്തുവിന്റെ അടുത്തേക്ക് വന്നു....... ബാക്കിയുളളവർ ബലൂണുകൾ കെട്ടുന്ന തിർക്കിലേക്ക് പോയി......
പ്രേം : "എനിക്കൊന്ന് സംസാരിക്കണം "
അത്തു : "എനിക്കൊന്നും പറയാനില്ല "
പ്രേം : "ദയവായി ഒരു 5 മിനിറ്റ് എനിക്ക് തരണം"
അവന് പറയാനുള്ളത് എന്തെന്ന് കേൾക്കാൻ അവൾ തീരുമാനിച്ചു. ഹാളിലെ ഒരു മൂലയിലേക്ക് അവൾ മാറി നിന്നു......
പ്രേം: "സോറി"
അത്തു : "എന്തിന്?"
പ്രേം : അന്നങ്ങനൊക്കെ പറഞ്ഞതിനും കാണിച്ചതിനും....
അത്തു : " അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. എനിക്ക് നിങ്ങളോട് മനസ്സിൽ വെറുപ്പാണ്......"
പ്രേം : " അഞ്ജിതേ ഞാൻ ആദ്യമായിട്ടാണ് എന്റെ ജീവിതത്തിൽ അത്തു എന്ന പേര് കേൾക്കുന്നത്. അന്ന് ആ ഫ്ലോയിൽ അങ്ങനെ ആയിപ്പോയതാണ്..... എന്നോട് ക്ഷമിച്ചുടേ അഞ്‌ജിതേ.....?"
അത്തു : " എനിക്ക് നിങ്ങളോട് മനസ് നിറയെ വെറുപ്പാണ്. സംസാരിക്കാനും എനിക്ക് താല്പര്യമില്ല..... "
പ്രേം : " വെറുപ്പൊക്കെ മനുഷ്യ സഹജമാണ് അഞ്ജിതേ.... ഇന്നു വെറുക്കുന്നവരെയാകും നാളെ ഒരു സമയത്ത് നമ്മൾ ഏറ്റവും സ്നേഹിക്കുക.... "
അത്തു : " അതൊന്നും എനിക്കറിയില്ല...."
പ്രേം : "Ok എന്നെ വെറുത്തോളൂ..... പക്ഷെ ഇന്നു ഞാൻ അതു പറയാനല്ല വന്നത് ..... എനിക്ക്...... എനിക്ക് അഞ്ജിതയെ ഇഷ്ടമാണ്..... ഞാൻ തന്നെ ഒരുപാട് സ്നേഹിക്കുന്നു.... എന്റെ ഈ സ്നേഹം തുറന്നു പറയാൻ കൂടിയാണ് ഞാൻ ഈ ഫംഗ്ഷന് വന്നത് തന്നെ..... അഞ്‌ജിതയ്ക്ക് ആലോചിക്കാൻ എത്ര സമയം വേണേലും എടുത്തോളൂ..... പക്ഷെ എനിക്ക് ഒരു മറുപടി കിട്ടിയേ തീരൂ...."
മറുപടി എന്തോ പറയാനായി അത്തു വന്നതും വീടിന്റെ calling Bell മുഴങ്ങിയതും ഒരുമിച്ചായിരുന്നു....അടുക്കളയിൽ നിന്നും അമലിന്റെ അമ്മ വന്നു വാതിൽ തുറന്നു. ഹാളിൽ നിന്ന അവർക്ക് പുറത്ത് ആരാണ് വന്നതെന്ന് മനസ്സിലായില്ല...... പക്ഷേ അമലിന്റെ അമ്മ എന്തോ വന്നയാളോട് പറയുന്നതും ഉറക്കെ ചിരിക്കുന്നതും
💬 Comments
View all comments