Chapter Title : അഞ്ജിതയിലൂടെ 4 [കാമം മൂത്ത കരിവണ്ട്]
വെറുപ്പാണ്. സംസാരിക്കാനും എനിക്ക് താല്പര്യമില്ല..... "
പ്രേം : " വെറുപ്പൊക്കെ മനുഷ്യ സഹജമാണ് അഞ്ജിതേ.... ഇന്നു വെറുക്കുന്നവരെയാകും നാളെ ഒരു സമയത്ത് നമ്മൾ ഏറ്റവും സ്നേഹിക്കുക.... "
അത്തു : " അതൊന്നും എനിക്കറിയില്ല...."
പ്രേം : "Ok എന്നെ വെറുത്തോളൂ..... പക്ഷെ ഇന്നു ഞാൻ അതു പറയാനല്ല വന്നത് ..... എനിക്ക്...... എനിക്ക് അഞ്ജിതയെ ഇഷ്ടമാണ്..... ഞാൻ തന്നെ ഒരുപാട് സ്നേഹിക്കുന്നു.... എന്റെ ഈ സ്നേഹം തുറന്നു പറയാൻ കൂടിയാണ് ഞാൻ ഈ ഫംഗ്ഷന് വന്നത് തന്നെ..... അഞ്‌ജിതയ്ക്ക് ആലോചിക്കാൻ എത്ര സമയം വേണേലും എടുത്തോളൂ..... പക്ഷെ എനിക്ക് ഒരു മറുപടി കിട്ടിയേ തീരൂ...."
മറുപടി എന്തോ പറയാനായി അത്തു വന്നതും വീടിന്റെ calling Bell മുഴങ്ങിയതും ഒരുമിച്ചായിരുന്നു....അടുക്കളയിൽ നിന്നും അമലിന്റെ അമ്മ വന്നു വാതിൽ തുറന്നു. ഹാളിൽ നിന്ന അവർക്ക് പുറത്ത് ആരാണ് വന്നതെന്ന് മനസ്സിലായില്ല...... പക്ഷേ അമലിന്റെ അമ്മ എന്തോ വന്നയാളോട് പറയുന്നതും ഉറക്കെ ചിരിക്കുന്നതും അവർ കേട്ടു.......
ഹാളിലേക്ക് കടന്നു വന്ന ആ ആളെ പക്ഷെ എല്ലാവർക്കും പരിചിതമായിരുന്നു....... എന്നാൽ ആ ആളിനെ കണ്ടയുടനെ പ്രേം കുറച്ചു നേരത്തേക്കെങ്കിലും ഒന്നു സ്തംബ്ദനായി നിന്നു. അകത്ത് നിൽക്കുന്ന പ്രേമിനെ കണ്ട ആ വ്യക്തിയും തെല്ലു നേരത്തേക്കൊന്നു ഞെട്ടി........
കാർത്തിക.........!!!!!!!!
പ്രേമിന്റെ ചുണ്ടുകൾ മന്ത്രിച്ചു.............. കാർത്തിക എന്താണിവിടെയെന്ന് പ്രേം ചിന്തിച്ചു.............
"ചേട്ടന്റെ കൂട്ടുകാരി വന്നിട്ട് ചേട്ടനെന്താ ഒന്നും മിണ്ടാതെ നിക്കുന്നത്....???? " അമൽ ചോദിച്ചു.
പ്രേം : " ഒന്നുമില്ല..... "
" കാർത്തു ചേച്ചി എന്റെ വല്യമ്മേടെ മോളാ....." അമൽ പറഞ്ഞു.....
💬 Comments
View all comments