Chapter Title : അഞ്ജിതയിലൂടെ 5 [കാമം മൂത്ത കരിവണ്ട്]
വരുന്നത് അത്തു കണ്ടു. അവനുള്ള മറുപടി എന്താണെന്ന് അത്തു മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നാൽ അത്രയും നേരം കുഞ്ഞമ്മയുടെ ഒപ്പം അടുക്കളയിൽ ആയിരുന്ന കാർത്തു അങ്ങോട്ടേക്ക് വന്നു.....
അഭിയും അമ്മുവും അത്തുവും പ്രേമും കണ്ണനും അച്ചുവും ഇറങ്ങാനായി നിന്നു. പോകുന്ന വഴി അത്തുവിനോട് മറുപടി ചോദിക്കാം എന്ന് പ്രേം വിചാരിച്ചു.
"പ്രേം ചേട്ടാ ഒന്നു നിക്കണേ............" അമൽ പേമിനോട് വിളിച്ചു പറഞ്ഞു.
"എന്താ അമലേ......????? "
" ചേട്ടാ കുറച്ചു നേരം കൂടി ഇവിടെ ഒന്നു നിൽക്കാമോ...?"
"എന്താ അമലേ പ്രശ്നം......??"
"അല്ല ചേട്ടാ ഞാനും കാർത്തു ചേച്ചിയും കൂടി അമ്മയുടെ കൂടുകാരിയുടെ വീട്ടിൽ ബിരിയാണി കൊടുക്കാൻ പോവുകയാ..... അമ്മ ഇവിടെ തനിച്ചാണ്.... അങ്ങൾ വരുന്നത് വരെ ഇവിടെ ഒന്നു നിൽക്കാമോ...... അയലത്തെ ചേട്ടനും ചേച്ചിയും ഇല്ല...... അവർ എവിടെയോ പോയിരിക്കുകയാ...... അവർ ഉണ്ടായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു....."
പ്രേമിന് ഒരു നിരാശ തോന്നി....... കാരണം അത്തുവിന്റെ മറുപടി അറിയാനുള അതിയായ ആഗ്രഹം പ്രേമിനുണ്ടായിരുന്നു. എന്നാൽ അമലിന്റെ അമ്മയോടൊപ്പം കുറച്ചു നേരം കൂടി അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ എന്നോർത്തപ്പോൾ അവന്റെ മനസ്സിൽ പിന്നെയും പെരുമ്പറ കൊട്ടാൻ തുടങ്ങി.....
" അതു സാരമില്ല അമലേ.... നിങ്ങൾ വരുന്ന വരെ ഞാൻ ഇവിടെ നിന്നോളാം....."
"ശരി ചേട്ടാ....... " അമൽ പറഞ്ഞു.
എന്നിട്ട് അമലും കാർത്തുവും കൂടി കൊണ്ടുപോകാനുള്ള ബിരിയാണി എടുക്കാൻ അകത്തേക്ക് പോയി.
പ്രേം വീണ്ടും അത്തുവിന്റെ അടുത്തേക്ക് നീങ്ങി.....
" ഞാൻ ചോദിച്ചതിനെപ്പറ്റി അഞ്ജിത ഒന്നൂടെ ആലോചിക്ക് എന്നിട്ട് പറ്റുമെങ്കിൽ നാളെ ട്യൂഷൻ സെന്ററിൽ വച്ച് ഒരു മറുപടി തന്നാൽ മതി......."
💬 Comments
View all comments