0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]

Author : Harikrishnan Read All Parts 6.6K

ഒരു വിഷമം അവനു തോന്നി.

""അഞ്ജു ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്യുമോ, വെറുതെ ഒരാഗ്രഹം തോന്നി അതാണ് "" റാഫി ചോദിച്ചു

"" എന്താ റാഫി, പറഞ്ഞോ, പറ്റുന്നതാണേൽ നോക്കാം ""

""നാളെ അഞ്ജു ജീൻസും ടീ ഷർട്ടും ഇട്ടു വരുമോ. റെയർ ആയെ തൻ ഓഫിൽ ജീൻസിൽ വന്നിട്ടുള്ളൂ ബട്ട് ഇറ്റ് വാസ് സൂപ്പർ"" റാഫി അപേക്ഷ സ്വരത്തിൽ അഞ്ജുവിനോട് ആവശ്യപ്പെട്ടു

അവൾ മറുപടി ഒന്നും പറയാതെ ചിരിച്ചു ബൈ പറഞ്ഞിട്ട് വില്ലയുടെ  മെയിൻ എൻട്രൻസ് ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടന്നു.

വീടിന്റെ ഗേറ്റ് തുറന്നപ്പോൾ തന്നെ മോൾ ഓടിവന്നു കെട്ടിപിടിച്ചു. അവൾക്ക് ഒരു ഉമ്മയും നൽകി അകത്തേക്ക് കയറി

""മോളെ സമ്മാനം കിട്ടിയോ "" അമ്മയുടെ ചോദ്യം കേട്ട് എന്ത് പറയണം എന്ന് അറിയാതെ അവൾ ഒന്ന് മടിച്ചു

"" ഇല്ലമ്മേ, നാളെ ഇനി മോഡേൺ ഡ്രസ്സ് ഡേ ആണ് , അത് കൂടി കഴിഞ്ഞിട്ടേ വിന്നേർനെ അറിയാൻ പറ്റൂ "" പെട്ടെന്ന് മനസ്സിൽ വന്ന കാര്യം അങ്ങനെ അങ്ങ് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവൾ ചെറു നാണത്തോടെ ഓർത്തത് അവൾ പോലും അറിയാതെ അവളുടെ മനസ് നാളെ റാഫിക്ക് വേണ്ടി ജീൻസും ടീ യും ഇടാൻ തയ്യാറായി എന്ന്.

"" എന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ, ഹൌ വാസ് ദി ഡേ , അവൻ എന്ത് പറഞ്ഞു, എനി പ്രോഗ്രസ്സ് "".രാത്രി ഭക്ഷണത്തിനു ശേഷം തങ്ങൾക്കൊപ്പം കിടക്കണം എന്ന് വാശി പിടിച്ച മോളെ നടുക്ക് കിടത്തി ഉറങ്ങാൻ തുടങ്ങുമ്പോൾ ഹരി ചോദിച്ചു .

""

💬 Comments

View all comments